എറണാകുളം കൊറോണ കോ​ൾ സെ​ന്‍റ​റി​ൽ സേ​വ​ന​ങ്ങ​ളുമായി ജ​യ് ഭാ​ര​ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ


പെ​രു​മ്പാ​വൂ​ർ: എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് 19 പ്ര​തി​രോ​ധ ക​ൺ​ട്രോ​ൾ റൂ​മി​ൽ ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി കോ​ൾ സെ​ന്‍റ​റി​ൽ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ജ​യ് ഭാ​ര​ത് കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ, നി​രീ​ക്ഷ​ണ കാ​ലാ​വ​ധി, വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന ബ​ന്ധു​ക്ക​ളു​ടെ നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​വി​ധ സം​ശ​യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഭീ​തി​യ​ക​റ്റു​ക​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന ല​ക്ഷ്യം.

രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ​യും വൈ​കീ​ട്ട് 6 മു​ത​ൽ രാ​ത്രി 9 വ​രെ​യു​മാ​ണ് ഷി​ഫ്റ്റ്.ഐ​സൊ​ലേ​ഷ​നി​ലും വീ​ടു​ക​ളി​ലും തു​ട​രു​ന്ന വ്യ​ക്തി​ക​ളു​ടെ ഓ​രോ ദി​വ​സ​ത്തെ​യും ആ​രോ​ഗ്യ നി​ല​വാ​രം വി​ല​യി​രു​ത്താ​നാ​യി വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും, ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൗ​ൺ​സി​ലിം​ഗ് സേ​വ​ന​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ൺ​ട്രോ​ൾ റൂ​മി​ലെ സ​ർ​വൈ​ല​ൻ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.

സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും അ​വ​രെ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​വാ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മി​ൽ ഡോ​ക്ട​ർ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക് ട്രെ​യി​നീ​സ്, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment