ആൾക്കൂട്ട നിയന്ത്രണം; ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെന്ന് കളക്ടർ


കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സാം​ക്ര​മി​ക രോ​ഗ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു.

മ​ത ച​ട​ങ്ങു​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മേ​ള​ക​ൾ, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പൊ​തു സ്ഥ​ല​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ, തി​യേ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര ശാ​ല​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു ലം​ഘി​ച്ചു ച​ട​ങ്ങു​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നെ​തി​രെ പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

നാ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്നും ക​ള​ക്്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment