വാ​ട​ക​യ്ക്ക് ന​ല്‍​കി​യ വ​സ്തു​വി​ല്‍ ഉ​ട​മ​യ്ക്ക്നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ക്കാ​നാ​വി​ല്ല; വാ​ട​ക​ക്കാ​ര​ന് നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ വീ​ട്ടു​ട​മ​യ്ക്ക് ഒ​രു വ​ർ​ഷം ത​ട​വും പി​ഴ​യും

കൊ​ച്ചി: മ​റ്റൊ​രാ​ള്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രു​ന്ന വ​സ്തു​വി​ല്‍ ഉ​ട​മ​യ്ക്ക് പോ​ലും ഒ​രു കു​റ്റ​കൃ​ത്യം ചെ​യ്യാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി.വാ​ട​ക​ക്കാ​ര​ന്‍റെ മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട് ന​ശി​പ്പി​ച്ച വീ​ട്ടു​ട​മ​സ്ഥ​ന് എ​തി​രെ​യു​ള്ള കു​റ്റം ശ​രി​വ​ച്ചാ​ണ് ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ഉ​ത്ത​ര​വ്.

കു​റ്റാ​രോ​പി​ത​ന്‍ മു​റി​യു​ടെ ഉ​ട​മ​യാ​ണെ​ന്ന​തു​കൊ​ണ്ട് നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​വൃ​ത്തി ചെ​യ്താ​ല്‍ അ​യാ​ള്‍​ക്ക് ക്രി​മി​ന​ല്‍ ബാ​ധ്യ​ത​യി​ല്‍ നി​ന്ന് മു​ക്തി നേ​ടാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.വി​ചാ​ര​ണ കോ​ട​തി​യും അ​പ്പീ​ല്‍ കോ​ട​തി​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍ എ​ന്ന​യാ​ള്‍ സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

വാ​ട​ക​ക്കാ​ര​ന്റെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ് 10,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​താ​യാ​ണ് കേ​സ്. ഐ​പി​സി​യി​ലെ സെ​ക്ഷ​ന്‍ 454 (വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ല്‍). 427 (അ​മ്പ​ത് രൂ​പ വ​രെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന ദു​ഷ്പ്ര​വൃ​ത്തി) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഉ​ട​മ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി​ക​ള്‍ ക​ണ്ടെ​ത്തി .

സെ​ക്ഷ​ന്‍ 454 പ്ര​കാ​ര​മു​ള്ള കു​റ്റ​ത്തി​ന് വി​ചാ​ര​ണ കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന് ഒ​രു വ​ര്‍​ഷം ത​ട​വും 2,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. സെ​ക്ഷ​ന്‍ 427 പ്ര​കാ​ര​മു​ള്ള കു​റ്റ​ത്തി​ന് കോ​ട​തി ആ​റ് മാ​സ​വും 1000 രൂ​പ പി​ഴ​യും വി​ധി​ച്ചു. വാ​ട​ക​ക്കാ​ര​ന് 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. കീ​ഴ്‌​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍, കേ​സി​ന്‍റെ സ്വ​ഭാ​വം വീ​ട്ടു​ട​മ​സ്ഥ​നും വാ​ട​ക​ക്കാ​ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​യ​തി​നാ​ലും, ഹ​ര്‍​ജി​ക്കാ​ര​ന് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ലും, ശി​ക്ഷ​യി​ല്‍ ഇ​ള​വ് വ​രു​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. അ​തി​നാ​ല്‍ കോ​ട​തി പി​രി​യും വ​രെ ത​ട​വും 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും എ​ന്ന ത​ര​ത്തി​ല്‍ ശി​ക്ഷ ഹൈ​ക്കോ​ട​തി കു​റ​ച്ചു.

Related posts

Leave a Comment