വോ​ട്ട് ചെ​യ്യാ​ന്‍ ഊ​ബ​റി​ല്‍ പോ​കാം, സൗ​ജ​ന്യ​മാ​യി; എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ​യും ലൊ​ക്കേ​ഷ​നു​ക​ള്‍ ആ​പ്പി​ല്‍ ല​ഭ്യം

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ഒ​ന്പ​തി​ന് സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്താ​ന്‍ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി ഊ​ബ​ര്‍ ഇ​ന്ത്യ. ഊ​ബ​ര്‍ ആ​പ്പി​ലെ കാ​ര്‍, ഓ​ട്ടോ, ബൈ​ക്ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​കും. വോ​ട്ട​ര്‍​മാ​രെ പി​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​ക​ള്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ര​ണ്ട് കി​ലോ​മീ​റ്റ​റി​ന് ശേ​ഷ​മു​ള്ള യാ​ത്ര​ക്ക് ഊ​ബ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള തു​ക ന​ല്‍​ക​ണം.

എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ​യും ലൊ​ക്കേ​ഷ​നു​ക​ള്‍ ആ​പ്പി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ എ​ല്ലാ വോ​ട്ട​ര്‍​മാ​ര്‍​ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​യാ​തി​രി​ക്കാ​നും എ​ല്ലാ​വ​ര്‍​ക്കും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍ അ​റി​യി​ച്ചു. ഇ​തി​നു പു​റ​മെ ആ​പ്പ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും വോ​ട്ട​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment