കോവിഡ് 19; എറണാകുളത്ത് പ്രവർത്തിക്കുന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ച്ച​ത് 610 കോ​ളു​ക​ൾ


കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കു​ള്ള വി​ളി​ക​ളി​ലും വ​ര്‍​ധ​ന. ഇ​ന്ന​ലെ 610 കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 123 കോ​ളു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി​രു​ന്നു.

പാ​സി​ന്‍റെ ല​ഭ്യ​ത, ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്‌ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​കു​മോ​യെ​ന്ന​റി​യു​ന്ന​തി​നു​മാ​യി​രു​ന്നു കൂ​ടു​ത​ല്‍ വി​ളി​ക​ളും.

വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ങ്ങ​ള്‍ ഇ​ന്ന​ലെ 3,135 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ബോ​ധ​വത്‍​ക്ക​ര​ണം ന​ട​ത്തി. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യി ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ സ്ഥി​തി​യും വി​ല​യി​രു​ത്തി വ​രു​ന്നു.


ജി​ല്ല​യി​ലെ പ്ര​ധാ​ന മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഇ​ന്ന​ലെ 31 ച​ര​ക്കു ലോ​റി​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ വ​ന്ന 34 ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ക്ലീ​ന​ര്‍​മാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ 20 പേ​രെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്നു ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 92 ക​മ്മ്യൂ​ണി​റ്റി കി​ച്ച​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു. ഇ​തി​ല്‍ 71 എ​ണ്ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും, 21 എ​ണ്ണം ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ്. ഇ​വി​ട​ങ്ങ​ള്‍ വ​ഴി 5,390 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി. ഇ​തി​ല്‍ 295 പേ​ര്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 92 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. ഇ​ത് കൂ​ടാ​തെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ച 21 പേ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി.

വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 21 ഗ​ര്‍​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍ ഫോ​ണ്‍ വ​ഴി ശേ​ഖ​രി​ച്ചു ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment