ഇവിടെ രാഷ്ട്രീയം നോക്കിയില്ല ‘സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ട’; മേ​യ് ര​ണ്ടി​ന് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം; വാരാന്ത്യങ്ങളിലെ നിയന്ത്രണം തുടരും; സർവകക്ഷിയോഗ തീരുമാനങ്ങൾ ഇങ്ങനെ…



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. പൂ​ർ​ണ അ​ട​ച്ചി​ട​ലി​നെ പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ഒ​രു​പോ​ലെ എ​തി​ർ​ത്തു.

എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം തു​ട​രാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ വ​രു​ന്ന ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ പ്ര​തി​സ​ന്ധി​യി​ലാ​കും. ഇ​ത് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ൽ അ​താ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കും.

സം​സ്ഥാ​ന​ത്ത് ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി ഒ​ൻ​പ​ത് വ​രെ നീ​ട്ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഒ​ൻ​പ​തി​ന് ക​ർ​ഫ്യൂ തു​ട​ങ്ങു​ന്ന​തി​നാ​ൽ 7.30ന് ​ത​ന്നെ ക​ട​ക​ൾ അ​ട​യ്ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന മേ​യ് ര​ണ്ടി​ന് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പൊ​തു വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

തീ​രു​മാ​നം നി​യ​മം മൂ​ലം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ത​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്ത​ക​രോ​ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

Related posts

Leave a Comment