സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കും വ​കു​പ്പാ​യി; റ​വ​ന്യൂ വകുപ്പ് കെ രാജന്, സിപിഐയുടെ ആദ്യ വനിതാ മന്ത്രിയായി ചിഞ്ചുറാണി

 
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ സി​പി​ഐ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളിൽ തീരുമാനം. കെ. ​രാ​ജ​ന് റ​വ​ന്യൂ വ​കു​പ്പും പി. ​പ്ര​സാ​ദി​ന് കൃ​ഷി​വ​കു​പ്പും ല​ഭി​ച്ചു. ജി.​ആ​ർ. അ​നി​ലി​ന് ഭ​ക്ഷ്യ​മ​ന്ത്രി സ്ഥാ​ന​വും ജെ. ​ചി​ഞ്ചു​റാ​ണി​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര​വി​ക​സ​ന​വും ന​ൽ​കി.

സി​പി​ഐ​യി​ൽ നി​ന്നു​ള്ള നാ​ല് മ​ന്ത്രി​മാ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. പി​ള​ർ​പ്പി​ന് ശേ​ഷം സി​പി​ഐ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത​യെ മ​ന്ത്രി​യാ​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ക്കു​റി​യു​ണ്ട്. ചി​റ്റ​യം ഗോ​പ​കു​മാ​ർ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കും.

Related posts

Leave a Comment