നാ​ട്ടി​ക സീ​റ്റി​ന്‍റെ പേ​രി​ൽ സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി; പെ​യ്മെ​ന്‍റ് സീ​റ്റെ​ന്നു സി.​സി.​മു​കു​ന്ദ​ൻ; പാ​ർ​ട്ടി മ​റു​പ​ടി പ​റ‍​യു​മെ​ന്ന് ഗീ​ത ഗോ​പി

തൃ​ശൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തൃ​ശൂ​രി​ലെ സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി. നാ​ട്ടി​ക​യി​ൽ പേ​മെ​ന്‍റ് സീ​റ്റ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. മ​ന്ത്രി കെ. ​രാ​ജ​നും വി.​ആ​ർ. സു​നി​ൽ കു​മാ​റി​നു​മ​ട​ക്കം ഇ​ള​വ് അ​നു​വ​ദി​ക്കു​ന്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ വ​ൻ വി​ജ​യം​നേ​ടി​യ ത​ന്നെ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണു മു​തി​ർ​ന്ന സി​പി​ഐ നേ​താ​വു കൂ​ടി​യാ​യ മു​കു​ന്ദ​ൻ രം​ഗ​ത്തു​വ​ന്ന​ത്.

ഒ​രു ത​വ​ണ ജ​യി​ച്ച​വ​ർ​ക്കു ര​ണ്ടാ​മൂ​ഴം ന​ൽ​ക​ണ​മെ​ന്ന പാ​ർ​ട്ടി​യു​ടെ മാ​ന​ദ​ണ്ഡം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണു മു​കു​ന്ദ​നെ അ​വ​ഗ​ണി​ച്ച​ത്. ര​ണ്ടു​വ​ട്ടം എം​എ​ൽ​എ​യും ര​ണ്ടു​വ​ട്ടം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഗീ​താ ഗോ​പി​യെ​യാ​ണു നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​കു​ന്ദ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നും വ​ൻ പ്ര​തി​ഷേ​ധ​മു​ണ്ട്.

പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണ​പ്പി​രി​വു ന​ട​ത്താ​ൻ ത​നി​ക്കു ക​ഴി​യി​ല്ലെ​ന്നും മോ​ശ​പ്പേ​രു കേ​ട്ട​തി​ന്‍റെ പേ​രി​ലാ​ണ് ക​ഴി​ഞ്ഞ​വ​ട്ടം ഗീ​താ ഗോ​പി​യെ ഒ​ഴി​വാ​ക്കി ത​ന്നെ മ​ത്സ​രി​പ്പി​ച്ച​തെ​ന്നും മ​റ്റൊ​രാ​ളെ​യാ​ണ് മ​ത്സ​രി​പ്പി​ച്ച​തെ​ങ്കി​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ഒ​ഴി​വാ​ക്കി​യാ​ലും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും. പാ​ർ​ട്ടി നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി മ​ത്സ​രി​ച്ചാ​ൽ പു​റ​ത്താ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി മ​റു​പ​ടി പ​റ​യു​മെ​ന്ന് ഗീ​താ ഗോ​പി പ്ര​തി​ക​രി​ച്ചു. മു​കു​ന്ദ​നു​മാ​യി സം​സാ​രി​ച്ചെ​ന്നും തീ​രു​മാ​ന​ത്തി​നു കാ​ത്ത​ിരി​ക്കു​ന്നെ​ന്നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ൻ എം​പി​യും നാ​ട്ടു​കാ​ര​നു​മാ​യ ടി.​എ​ൻ. പ്ര​താ​പ​നും കെ.​സി. വേ​ണു​ഗോ​പാ​ലും മു​കു​ന്ദ​നുമാ​യി സം​സാ​രി​ച്ചു.

സ​മാ​ന നീ​ക്ക​ത്തി​ലാ​ണു ബി​ജെ​പി​യും. മു​കു​ന്ദ​ന്‍റെ പ്ര​തി​ഷേ​ധ​വും മ​ണ്ഡ​ല​ത്തി​ലെ ജ​യ​സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ക്കം. തൃ​ശൂ​രി​ലെ സി​പി​ഐ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ശ​ക്ത​മാ​യ ചേ​രി​പ്പോ​രാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.ക​ള​ങ്ക​ര​ഹി​ത​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന മു​കു​ന്ദ​ന് മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി നി​യോ​ഗി​ച്ച സെ​ക്ര​ട്ട​റി താ​ൻ അ​റി​യാ​തെ ലെ​റ്റ​ർ പാ​ഡു​ക​ളും ഒ​പ്പും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നെ​ന്ന പ​രാ​തി​യോ​ടെ​യാ​ണു മു​കു​ന്ദ​ൻ സി​പി​ഐ ജി​ല്ലാ​നേ​തൃ​ത്വ​ത്തി​ന് അ​ന​ഭി​മ​ത​നാ​യി​ത്തീ​ർ​ന്ന​ത്. മു​ൻ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന വി.​എ​സ്. സു​നി​ൽ കു​മാ​റി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച പി​എ​യ്ക്കെ​തി​രേ​യാ​ണു മു​കു​ന്ദ​ൻ ക​ടു​ത്ത ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്.

സെ​ക്ര​ട്ട​റി​യെ മാ​റ്റു​ന്ന​തു​വ​രെ മു​കു​ന്ദ​ൻ പാ​ർ​ട്ടി​നേ​തൃ​ത്വ​വു​മാ​യി അ​ക​ന്നു​നി​ന്നു. നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പതി പൊ​തു​വി​ട​ങ്ങ​ളി​ലും പ​ര​സ്യ​മാ​ക്കി. ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം മു​കു​ന്ദ​ന് എ​തി​രാ​യി. ഇ​വ​രാ​ണ് മു​കു​ന്ദ​നു സീ​റ്റു ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്ത​ത്.ചു​മ​ട്ടു​കാ​ര​നും യൂ​ണി​യ​ർ നേ​താ​വു​മാ​യി അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ദ​ളി​ത​നാ​ണു സി.​സി. മു​കു​ന്ദ​ൻ.

എ​ക്കാ​ല​ത്തും സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ലാ​യി​രു​ന്നു മു​കു​ന്ദ​ന്‍റെ പ്ര​വ​ർ​ത്ത​നം. ക​ഴി​ഞ്ഞ​വ​ട്ടം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​നി​ൽ ലാ​ലൂ​രി​നെ കാ​ൽ​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വോ​ട്ടു​ക​ൾ​ക്കാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജ​പ്തി​യാ​യ, ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ലെ താ​മ​സ​വും ബാ​ല്യ​കാ​ല ദു​രി​ത​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത ജീ​വി​ത​ക​ഥ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ത​ട​ക്കം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മു​കു​ന്ദ​ന്‍റെ മ​തി​പ്പു വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment