തിരുവനന്തപുരം : സാമൂഹികമാധ്യമങ്ങളിൽ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യപീഡനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയണമെന്ന് ചെറിയാൻഫിലിപ്പ്,
പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നൽകിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ബീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്.
ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങൾ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സി.പി.എം പ്രമുഖ നേതാക്കളാരും തയാറായിട്ടില്ല.
വയനാട്ടിലെ ടൗൺഷിപ്പ് സർക്കാരിന്റെയും പാർട്ടിയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോൾ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിനു മുഖ്യകാരണം.
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർഥ വസ്തുത മറച്ചുപിടിക്കാനാണ്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
