ജോസ് കെ.മാണി ഇടതുമുന്നണിയിൽ: ഇന്ന് സിപിഐ യോഗം

തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ.​മാ​ണി​യു​ടെ ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​ന​ത്തോ​ട് സി​പി​ഐക്ക് എ​തി​ർ​പ്പി​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ‌ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല.

സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ചി​ല​രു​ടെ​യും ജി​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെയും എ​തി​ർ​പ്പാ​ണ് പ്ര​ധാ​ന കാ​ര​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്നു ചേ​രും.

എം​എ​ൻ സ്മാ​ര​ക​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​ന്ന​ണി വി​പു​ലീ​ക​ര​ണം ച​ർ​ച്ച​യാ​കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് പ​ക്ഷ​ത്തി​ന്‍റെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യ​ശേ​ഷം മു​ന്ന​ണി​യി​ൽ എ​ടു​ത്താ​ൽ മ​തി​യെ​ന്ന അ​ഭി​പ്രാ​യ​വും സി​പി​ഐ​ക്കു​ള്ള‍ി​ൽ ഉ​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് ജോ​സ് പ​ക്ഷ​ത്തി​ന് ന​ൽ​കു​ന്ന​തി​നെ​തി​രേ ജി​ല്ലാ ഘ​ട​കം ആ​ദ്യം മു​ത​ലേ എ​തി​ർ​പ്പ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ളെ എ​ൽ​ഡി​എ​ഫ് യോ​ഗം ഉ​ള്ള​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന​ത്തെ സി​പി​ഐ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

Related posts

Leave a Comment