ആ​ളി​ക്ക​ത്തി പ​യ്യ​ന്നൂ​രും ത​ളി​പ്പ​റ​മ്പും; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് രൂ​ക്ഷ വി​മ​ര്‍​ശ​നം

ക​​​ണ്ണൂ​​​ര്‍: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും നേ​​​രി​​​ട്ട ദ​​​യ​​​നീ​​​യ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചേ​​​ര്‍​ന്ന സി​​​പി​​​എം ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി നേ​​​താ​​​ക്ക​​​ൾ. പ​​​യ്യ​​​ന്നൂ​​​ര്‍, ത​​​ളി​​​പ്പ​​​റ​​​മ്പ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ നി​​​ല​​​പാ​​​ടി​​നെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ര്‍​ശ​​​നം ഉ​​​യ​​​ര്‍​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ പ്ര​​​ശ്‌​​​നം കൂ​​​ടു​​​ത​​​ല്‍ വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നു. യോ​​​ഗം രാ​​​ത്രി വൈ​​​കും വ​​​രെ നീ​​​ണ്ടു.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, കെ.​​​കെ. ശൈ​​​ല​​​ജ, പി.​​​കെ. ശ്രീ​​​മ​​​തി തു​​​ട​​​ങ്ങി​​​യ മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് അ​​​ഴീ​​​ക്കോ​​​ട​​​ന്‍ മ​​​ന്ദി​​​ര​​​ത്തി​​​ല്‍ യോ​​​ഗം ചേ​​​ര്‍​ന്ന​​​ത്.പാ​​​ര്‍​ട്ടി​​​യു​​​ടെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​ക​​​ളാ​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​ജ​​​യ​​​മാ​​​ണു യോ​​​ഗ​​​ത്തി​​​ല്‍ ചൂ​​​ടേ​​​റി​​​യ ച​​​ര്‍​ച്ച​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച് പാ​​​ര്‍​ട്ടി​​​വി​​​ട്ട വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ ജ​​​യി​​​ച്ച​​​ത് പാ​​​ര്‍​ട്ടി​​​ക്കു വ​​​ലി​​​യ ആ​​​ഘാ​​​ത​​​മാ​​​യി. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍, എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പി​​​ന്‍​ഗാ​​​മി​​​യാ​​​യി ഭാ​​​ര്യ പി.​​​കെ. ശ്യാ​​​മ​​​ള​​​യെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്കി​​​യ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​ര്‍​ട്ടി വി​​​ട്ട ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ന്‍ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യി​​​ല്‍ ജ​​​യി​​​ച്ച​​​തും ച​​​ര്‍​ച്ച​​​യാ​​​യി.

പ്ര​​​ത്യേ​​​കി​​​ച്ച് പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ ദീ​​​ര്‍​ഘ​​​കാ​​​ല​​​മാ​​​യി നി​​​ല​​​നി​​​ല്ക്കു​​​ന്ന വി​​​ഭാ​​​ഗീ​​​യ​​​ത​​​യും പ്രാ​​​ദേ​​​ശി​​​ക നേ​​​തൃ​​​ത്വം അ​​​ത് കൈ​​​കാ​​​ര്യം ചെ​​​യ്ത രീ​​​തി​​​യും ആ​​​ഭ്യ​​​ന്ത​​​ര ക​​​ല​​​ഹ​​​വും ഇ​​​ത്ത​​​വ​​​ണ​​​ത്തെ തോ​​​ല്‍​വി​​​ക്ക് വ​​​ഴി​​​തെ​​​ളിച്ചെ​​​ന്ന് അം​​​ഗ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ​​​യും അ​​​നു​​​ഭാ​​​വി​​​ക​​​ളു​​​ടെ​​​യും വോ​​​ട്ടി​​​ല്‍ ഉ​​​ണ്ടാ​​​യ വ​​​ലി​​​യ ചോ​​​ര്‍​ച്ച ച​​​ര്‍​ച്ച​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ട്ടു.

മ​​​ട്ട​​​ന്നൂ​​​രി​​​ല്‍നി​​​ന്ന് കെ.​​​കെ. ശൈ​​​ല​​​ജ​​​യെ മാ​​​റ്റി പേ​​​രാ​​​വൂ​​​രി​​​ല്‍ മ​​​ത്സ​​​രി​​​പ്പി​​​ച്ച​​​തും പ​​​രാ​​​ജ​​​യം ഏ​​​റ്റു​​​വാ​​​ങ്ങി​​​യതും ​​​ധ​​​ര്‍​മ​​​ട​​​ത്ത് ആ​​​റ് റൗ​​​ണ്ട് വോ​​​ട്ടെ​​​ണ്ണ​​​ല്‍ ക​​​ഴി​​​ഞ്ഞി​​​ട്ടും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ലീ​​​ഡ് ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന സ്ഥി​​​തി​​​യും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഇ​​​ന്നും നാ​​​ളെ​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗം​​കൂ​​​ടി ചേ​​​രു​​​ന്ന​​​തോ​​​ടെ ച​​​ര്‍​ച്ച​​​ക​​​ളും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Related posts

Leave a Comment