ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ നിർധനരായ നാലംഗ കുടുംബത്തെ പെരുവഴിയിൽ ഇറക്കിവിട്ട സിപിഎം നേതാക്കന്മാരുടെ നടപടിക്കെതിരേ എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്.
അമ്മയെയും പെണ്മക്കളെയും വീട്ടില്നിന്ന് ഇറക്കിവിട്ട സിപിഎം ലോക്കല് സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്മപ്പെടുത്തലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വികസനപദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്നിന്ന് സിപിഎം ഒട്ടും മുന്നോട്ടു സഞ്ചരിച്ചിട്ടില്ല. വെള്ളം കയറിയ വീട്ടില്നിന്നിറങ്ങി ബന്ധുവീട്ടില് താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില് അനീതിയുടെ ചെങ്കൊടി കുത്തിവയ്ക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്.
കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്ച്ച മാത്രമാണിതെന്നും കെ.സി. വേണുഗോപാല് വിമര്ശിച്ചു.