ജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാള്‍ ചുറ്റിക ചിഹ്നവും ഒട്ടിച്ച് താളം ചവിട്ടല്‍! സിപിഎം ജാഥയിൽ ജീ​വ​ത​യെ അ​വ​ഹേ​ളി​ച്ച​താ​യി ആ​ക്ഷേ​പം


മാ​ന്നാ​ർ: ക്ഷേ​ത്ര​ചാ​ര​മാ​യ ജീ​വ​ത​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ സി​പിഎം ​ജാ​ഥ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം.​

വി​വി​ധ ഹി​ന്ദു സം​ഘ​ട​ന​ക​ളും കോ​ൺ​ഗ്ര​സും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.​ഹി​ന്ദു ആ​ചാ​ര​ങ്ങ​ളെ മാ​ത്രം തിെര​ഞ്ഞു​പി​ടി​ച്ച് അ​പ​മാ​നി​ക്കു​ന്ന ക​മ്യൂണി​സ്റ്റ് ന​ട​പ​ടി​ക്കെ​തി​രെ ഹി​ന്ദു ഐ​ക്യ​വേ​ദി ബു​ധ​നൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ചെ​ങ്ങ​ന്നൂ​രി​ലെ​യും ഓ​ണാ​ട്ടു​ക​ര​യി​ലെ​യും പ്ര​ധാ​ന ക്ഷേ​ത്ര ആ​ചാ​ര​മാ​യ പ​റ​യ്‌​ക്കെ​ഴു​ന്ന​ള്ള​ത്തി​നെ​യാ​ണ് ഇ​തി​ലൂ​ടെ അ​പ​മാ​നി​ച്ച​തെന്നാണ് ആക്ഷേപം.

ക്ഷേ​ത്ര​ചാ​ര​മാ​യ ജീ​വ​ത​യി​ൽ എ​ഴു​ന്ന​ള്ള​ത്തി​നെ​യാ​ണ് ബു​ധ​നൂ​രി​ലെ സി ​പി എം​ഇ​ത്ത​വ​ണ അ​പ​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​വി​യെ തോ​ളി​ലേ​റ്റി എ​തി​രേ​ൽ​ക്കു​ന്ന ജീ​വ​ത​യ്ക്ക് സ​മാ​ന​മാ​യ രൂ​പം തോ​ളി​ലേ​റ്റി, അ​രി​വാ​ൾ ചു​റ്റി​ക ചി​ഹ്ന​വും ഒ​ട്ടി​ച്ചാ​ണ് താ​ളം ച​വി​ട്ട​ൽ ന​ട​ത്തി​യ​ത്.

താ​ല​പ്പൊ​ലി​യും ഇ​ല​ത്താ​ള​വും കു​ത്തു​വി​ള​ക്കു​മാ​യി അ​ക​മ്പ​ടി സേ​വി​ച്ച​ത് സി ​പി എം ​നേ​താ​ക്ക​ളു​മാ​യി​രു​ന്ന വെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ ന​യി​ച്ച ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യു​ടെ ചെ​ങ്ങ​ന്നൂ​ർ സ്വീ​ക​ര​ണ​ത്തി​നാ​ണ് സി ​പി എം ​ബു​ധ​നൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി ജീ​വ​ത​യും താ​ള​മേ​ള​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.

സി ​പി എം ​ന​ട​പ​ടി​യെ കോ​ൺ​ഗ്ര​ന് ബു​ധ​നൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളെ സി ​പി എം ​നി​സാ​ര​വ​ത്ക്ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.​

വ​ർ​ഗീ​യ ഉ​യ​ർ​ത്തി നേ​ട്ടം കൊ​യ്യു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നാ​ണ് സി ​പി എം ​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment