ഭാ​ര്യ​യെ കുത്തി കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു; മകളുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ടത് ഇരുവരുടേയും മൃതദേഹം

ഭാ​ര്യ​യെ കുത്തി കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു.​പ​ത്ത​നം​തി​ട്ട കു​ന്ന​ന്താ​ന​ത്താ​ണ് സം​ഭ​വം. സം​ശ​യ രോ​ഗ​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ത​മ്മി​ൽ നി​ര​ന്ത​രം ക​ല​ഹം പ​തി​വാ​യി​രു​ന്നു.

കീ​ഴ്വാ​യ്പൂ​ർ സ്വ​ദേ​ശി വേ​ണു​കു​ട്ട​നാ​ണ് ഭാ​ര്യ ശ്രീ​ജ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
വേ​ണു​കു​ട്ട​ൻ ഗ​ൾ​ഫി​ലാ​യി​രു​ന്നു.

അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ആ​ക്സി​ഡ​ന്‍റി​ൽ തി​രി​കെ പോ​കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് നാ​ട്ടി​ൽ ചി​ല ജോ​ലി​ക​ൾ ചെ​യ്തു ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ജ ഒ​രു സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

ഇ​രു​വ​ർ​ക്കും അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു മ​ക​ൾ ഉ​ണ്ട്. മാ​താ​പി​താ​ക്ക​ളു​ടെ ക​ല​ഹം ക​ണ്ട് മ​ക​ളാ​ണ് നാ​ട്ടു​കാ​രെ വി​ളി​ച്ച​റി​യി​ച്ച​ത്. എ​ന്നാ​ൽ അ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രു​ടെ​യും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Related posts

Leave a Comment