തൊട്ടുകൂട്ടാൻ മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല; മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് കു​ഞ്ഞി​നെ മർദിച്ച് കൊ​ല​പ്പെ​ടു​ത്തി; സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ തേടി പോലീസ്

ബു​ല​ന്ദ്ഷ​ഹ​ര്‍: ഭാ​ര്യ മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ല്‍​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ മ​ദ്യ​പാ​നി​യാ​യ പി​താ​വ് മൂ​ന്നു വ​യ​സു​കാ​ര​നാ​യ മ​ക​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ ന​ഗ്ല ഗ്രാ​മ​വാ​സി​യാ​യ സു​ഭാ​ഷ് ബ​ഞ്ചാ​ര എ​ന്ന​യാ​ള്‍ മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ത് ഭാ​ര്യ വി​സ​മ്മ​തി​ച്ചു. ഇ​തി​ല്‍ ക​ലി​പൂ​ണ്ട സു​ഭാ​ഷ് ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും മ​ര്‍​ദി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഖു​ര്‍​ജ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം മു​ങ്ങി​യ സു​ഭാ​ഷി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 304 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കേ​സാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്

Related posts

Leave a Comment