ക​സ്റ്റം​സി​ൽ അ​ഴി​ച്ചു​പ​ണി; സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം; കാരണത്തെക്കുറിച്ച് പറ‍യുന്നത് ഇങ്ങനെ…

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർക്ക് സ്ഥ​ലം​മാ​റ്റം. പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ലെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് മാ​റ്റി​യ​ത്. ആ​റ് സൂ​പ്ര​ണ്ടു​മാ​രെ​യും ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ക​സ്റ്റം​സി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു.

ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം അ​തൃ​പ്തി അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

സ്ഥ​ലം മാ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് പ​ക​ര​മാ​യി എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രി​വ​ന്‍റീ​വി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment