സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു: രാ​ഷ്‌​ട്രീ​യം പ​റ​ഞ്ഞ് വി​ജ​യി​ക്കാ​ന്‍ അ​വ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്ന് വീ​ണാ ജോ​ര്‍​ജ്


പ​ത്ത​നം​തി​ട്ട: രാ​ഷ്‌​ട്രീ​യം പ​റ​ഞ്ഞ് വി​ജ​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന​ത് കൊ​ണ്ട് മു​ഖം മൂ​ടി​യി​ട്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു​വെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ ത​ന്നെ​യാ​ണ് ഇ​തി​നു പി​ന്നി​ൽ.

സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ക്ര​മ​ണം വ​ര്‍​ധി​ച്ച​താ​യും അ​ധി​ക്ഷേ​പ​ങ്ങ​ള്‍ കൊ​ണ്ട് ത​ന്‍റെ സോ​ഷ്യ​ല്‍​മീ​ഡി​യ പേ​ജു​ക​ള്‍ നി​റ​യു​ക​യാ​ണെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.കു​ള​ന​ട, മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു വീ​ണാ ജോ​ര്‍​ജി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം.

രാ​വി​ലെ കൈ​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ല്‍​പ്പ​ടി​യി​ല്‍ നി​ന്നാ​യി​രു​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ആ​ർ. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു 43 കേ​ന്ദ്ര​ങ്ങ​ളി​ലെ​യും സ്വീ​ക​ര​ണം. ഇ​ല​വും​തി​ട്ട​യി​ല്‍ സ​മാ​പി​ച്ചു.

എം.​വി. സ​ഞ്ജു, ടി.​വി സ്റ്റാ​ലി​ൻ, കെ.​സി. രാ​ജ​ഗോ​പാ​ല്‍, സു​നി​ത കു​ര്യ​ൻ, ടി. ​പി. സ​തീ​ഷ് കു​മാ​ർ, മാ​ത്യു മ​രോ​ട്ടി​ല്‍​മൂ​ട്ടി​ല്‍, ജോ​ണ്‍ വി. ​തോ​മ​സ്, പി.​ബി. സ​തീ​ഷ്‌​കു​മാ​ർ, രാ​ജു ക​ട​ക​ര​പ്പ​ള്ളി, വി.​സി. അ​നി​ല്‍​കു​മാ​ർ, വി. ​പി. രാ​ജേ​ശ്വ​ര​ന്‍ നാ​യ​ർ, പോ​ള്‍ രാ​ജ​ന്‍, സാ​യി റാം ​പു​ഷ്പ​ൻ, ജോ​സ് വ​ര്‍​ഗീ​സ്, കെ. ​ശി​വ​ന്‍​കു​ട്ടി, വി.​സി തോ​മ​സ്, സാ​വി​ത്രി ഭ​ദ്ര​ൻ, സ​വി​ത അ​ജ​യ​കു​മാ​ര്‍, വി. ​വി​നോ​ദ്, വി. ​ആ​ർ. സ​ജി കു​മാ​ര്‍, വി.​എ​സ്. അ​നീ​ഷ് കു​മാ​ർ, കെ.​പി വി​ശ്വം​ഭ​ര​ന്‍, അ​നു ഫി​ലി​പ്പ് എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു. കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന് പ​ര്യ​ട​നം.

Related posts

Leave a Comment