‘റൊ​​ണാ​​ള്‍​ഡോ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​കം’

ലി​സ്ബ​ണ്‍: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്ന് അ​ടി​വ​ര​യി​ട്ട് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​നെ​സ്. 41കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ നി​ല​വി​ല്‍ കാ​ൽ മ​സി​ൽ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ലാ​ണ്.

“ക്രി​സ്റ്റ്യാ​നോ ഞ​ങ്ങ​ളു​ടെ നാ​യ​ക​നാ​ണ്. തീ​വ്ര​മാ​യ തീ​ക്ഷ്ണ​ത​യു​ള്ള റോ​ള്‍ മോ​ഡ​ല്‍. അ​ദ്ദേ​ഹം 41 വ​യ​സു​ള്ള വെ​റു​മൊ​രു ക​ളി​ക്കാ​ര​ന​ല്ല. ഓ​രോ​ദി​ന​വും ക​ളി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ക​ളി​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം. യു​വ​താ​ര​ങ്ങ​ള്‍​ക്ക് ഉ​ത്തേ​ജ​ന​മാ​കു​ന്ന മാ​തൃ​കാ ക്യാ​പ്റ്റ​ന്‍’’ – റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​നെ​സ് പ​റ​ഞ്ഞു.

2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്ക് 71 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് റൊ​ണാ​ള്‍​ഡോ​ത​ന്നെ​യാ​ണ് ടീ​മി​ന്‍റെ നെ​ടും​തൂ​ണെ​ന്നും ക്യാ​പ്റ്റ​നെ​ന്നും മാ​ര്‍​ട്ടി​നെ​സ് അ​ടി​വ​ര​യി​ട്ട​ത്. 2022 ലോ​ക​ക​പ്പി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തെ ഫെ​ര്‍​ണാ​ണ്ടോ സാ​ന്‍റോ​സ് പോ​ര്‍​ച്ചു​ഗ​ല്‍ ടീ​മി​നെ ഇ​റ​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. 2022 ലോ​ക​ക​പ്പി​നു പി​ന്നാ​ലെ സാ​ന്‍റോ​സി​ന്‍റെ സ്ഥാ​നം തെ​റി​ക്കു​ക​യും ചെ​യ്തു.

പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ടീ​മി​നാ​യി അ​വ​സാ​നം ക​ളി​ച്ച 30 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ 25 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 2026 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ അ​ഭാ​വ​ത്തി​ലാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ഇ​റ​ങ്ങു​ന്ന​ത്. മെ​ക്‌​സി​ക്കോ​യ്ക്ക് എ​തി​രാ​യ ക​ഴി​ഞ്ഞ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.

സൗ​ദി പ്രൊ ​ലീ​ഗി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു വേ​ണ്ടി ഫെ​ബ്രു​വ​രി 28നു ​ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് റൊ​ണാ​ള്‍​ഡോ​യ്ക്കു പ​രി​ക്കേ​റ്റ​ത്. നി​ല​വി​ല്‍ അ​ല്‍ ന​സ​റി​ല്‍ റൊ​ണാ​ള്‍​ഡോ ത​നി​യെ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച താ​രം ക​ള​ത്തി​ലെ​ത്തു​മെ​ന്നു റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​ന​സ് പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ന്‍റെ​യും ഗോ​ള്‍ നേ​ടി​യ​തി​ന്‍റെ​യും റി​ക്കാ​ര്‍​ഡ് റൊ​ണാ​ള്‍​ഡോ​യു​ടെ പേ​രി​ലാ​ണ്, 226 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 143 ഗോ​ള്‍.

Related posts

Leave a Comment