പോലീസുകാരന്‍ ഓടിച്ച ഓട്ടോയിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച കേസ് ! പോലീസുകാരന് ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍;അടച്ചടക്ക നടപടിയ്ക്ക് സാധ്യത…

പോലീസ് പിടിച്ചെടുത്ത വാഹനമിടിച്ചു വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് എതിരെ അച്ചടക്കനടപടിക്ക് സാധ്യത. ആലപ്പുഴ എ.ആര്‍ ക്യാംപിലെ സിപിഒ എം.ആര്‍ രജീഷിനെതിരെയാണ് വകുപ്പുതല നടപടി ഒരുങ്ങുന്നത്. ഇന്നലെയാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തശേഷം പൊലീസുകാരന്‍ ഓടിച്ചു കൊണ്ടുപോയ ഓട്ടോയിടിച്ച് വഴിയാത്രക്കാരന്‍ മരിക്കുകയായിരുന്നു.

ഞായറാഴ്ച്ച വൈകീട്ടാണ് വയലാര്‍ പാലത്തിനു സമീപമായിരുന്നു അപകടം. മദ്യപിച്ചെന്നു കണ്ടത്തിയ ഓട്ടോ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത് വാഹനം സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ആയിരുന്നു നിയന്ത്രണം വിട്ടുള്ള അപകടം. പോലീസുകാരന് ഓട്ടോ ഓടിക്കാനുള്ള ലൈസെന്‍സ് ഇല്ലായിരുന്നു എന്നും, അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ അപകടം അറിഞ്ഞെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ നാട്ടുകാരോട് കയര്‍ത്തെന്ന് നാട്ടുകാര്‍ പറഞ്ഞു.

എഎസ്‌ഐ ആണ് വാഹനം ഓടിച്ചതെന്നും ഉദ്യോഗസ്ഥന്റെ തൊപ്പി ഓട്ടോയില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മരണത്തിനു ഇടയാക്കിയതിനുമാണ് സി പിഒ എം.ആര്‍ രജീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Related posts