തെ​ര​ഞ്ഞെ​ടു​പ്പി​ന് വ്യ​ക്ത​ഗ​ത വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു:​ പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് ചെ​ന്നി​ത്ത​ല


കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ളു​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​റ​ണാ​കു​ളം ഡി​സി​സി​യി​ല്‍ പ​ത്ര​സ​മ്മ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ടാ​തെ സ്ത്രീ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ പേ​ര് ചേ​ര്‍​ത്ത ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ചോ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ​യാ​ണ് ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ര​ള​ത്തി​ലെ 35 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള​ഉ​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ന​ല്‍​കി​യ ക​ത്ത് പ്ര​കാ​രം ചോ​ര്‍​ത്തി​യെ​ടു​ത്ത​ത്.

ഇ​തി​നു തെ​ളി​വാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി സീ​റാം സാം​ബ​ശി​വ​റാ​വു ഈ​മാ​സം 10ന് ​പു​റ​പ്പെ​ടു​വി​ച്ച ക​ത്തും ര​മേ​ശ് ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ടു.

പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങൾ‍ യാ​തൊ​രു മു​ന്‍​ക​രു​ത​ലു​മി​ല്ലാ​തെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഡാ​റ്റ ല​ഭി​ച്ച സ്വ​കാ​ര്യ ഏ​ജ​ന്‍​സി​​ക​ള്‍ ഇ​വ എ​ത്ര​മാ​ത്രം ദു​രു​പ​യോ​ഗം ചെ​യ്യാ​നി​​ടയുണ്ടെ​ന്ന കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഉ​റ​പ്പു​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment