ട്രം​പി​നെ​തി​രേ​യു​ള്ള എ​പ്സ്റ്റീ​ൻ രേ​ഖ​ക​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്ന് ആരോപണം

വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​യി​ലി​ൽ മ​രി​ച്ച കു​പ്ര​സി​ദ്ധ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് രേ​ഖ​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഈ ​രേ​ഖ​ക​ൾ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ട്രം​പി​നെ​തി​രേ ഉ​ന്ന​യി​ച്ച ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന രേ​ഖ​ക​ളാ​ണ് പു​റ​ത്തു​വി​ടാ​ത്ത​ത്.

എ​പ്സ്റ്റീ​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഹൗ​സ് ഓ​വ​ർ​സൈ​റ്റ് ക​മ്മി​റ്റി​യി​ലെ പ്ര​തി​പ​ക്ഷ ഡെ​മോ​ക്രാ​റ്റി​ക് അം​ഗം റോ​ബ​ർ​ട്ട് ഗാ​ർ​സി​യ ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​രേ​ഖ​ക​ൾ താ​ൻ നേ​രി​ട്ടു ക​ണ്ട​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ള്ള​തു​മാ​യ​വ ഒ​ഴി​ച്ച് ഒ​രു രേ​ഖ​ക​ളും ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​സ് ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​തി​ക​രി​ച്ചു.

എ​പ്സ്റ്റീ​ന് അ​മേ​രി​ക്ക​യി​ലെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും മ​റ്റു ലോ​ക​നേ​താ​ക്ക​ളും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ട്രം​പും ഒ​രു​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും എ​പ്സ്റ്റീ​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, എ​പ്സ്റ്റീ​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​തി​നു മു​ന്പേ അ​യാ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണു ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ട്രം​പി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം യു​എ​സ് ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ടു​ത്തി​ടെ എ​പ്സ്റ്റീ​ൻ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​നു രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ട്രം​പി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ ഇ​തി​ലി​ല്ല എ​ന്നാ​ണു റോ​ബ​ർ​ട്ട് ഗാ​ർ​സി​യ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​രേ​ഖ​ക​ളും പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി​ക്കു ക​ത്തെ​ഴു​തി​യെ​ന്നും ഗാ​ർ​സി​യ അ​റി​യി​ച്ചു.

Related posts

Leave a Comment