പി​താ​വ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ റി​മാ​ൻ​ഡി​ൽ; മദ്യ ലഹരിയിൽ തളർന്നു കിടന്ന  പിതാവിന്‍റെ മുറിയിൽ തീയിട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ്

ച​ങ്ങ​രം​കു​ളം: പി​താ​വ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ റി​മാ​ൻ​ഡി​ൽ. പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം കോ​ട്ട​ത്ത​റ സ്വ​ദേ​ശി മാ​ന്പ്ര നാ​രാ​യ​ണ​ൻ(65) ആ​ണ് പൊ​ള്ള​ലേ​റ്റ് ചി​കി​ൽ​സ​യി​ലി​രി​ക്കേ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി​നോ​ദി (27) നെ ​പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ചെ​യ്തു. ഒ​രാ​ഴ്ച മു​ന്പാ​ണ് മ​ര​ണ​ത്തി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ അ​ച്ഛ​ൻ കി​ട​ക്കു​ന്ന​തി​ന​ടു​ത്തു​ള്ള വ​സ്ത്ര​ങ്ങ​ളും പു​ത​പ്പും കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​യ നാ​രാ​യ​ണ​ന്‍റെ ദേ​ഹ​ത്തേ​ക്കും തീ ​പ​ട​ർ​ന്നു. കി​ട​പ്പി​ലാ​യ​തി​നാ​ൽ ഇ​യാ​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല.

ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച നാ​രാ​യ​ണ​നെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ നാ​രാ​യ​ണ​ൻ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നേ​ര​ത്തെ പോ​ലീ​സി​ന് സം​ശം​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പൊ​ന്നാ​നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന​താ​യും പ​ല​പ്പോ​ഴും പ​ണ​ത്തി​ന് വേ​ണ്ടി വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യും വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Related posts