മരിച്ചെന്ന് കരുതിയയാൾ ഒറ്റ ‘കാമറ ക്ലിക്കിൽ’ ഉണർന്നു; പോലീസ് എത്തി മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്നതിനിടെ യുവാവ് കണ്ണ് തുറന്നപ്പോൾ ആദ്യം ഞെട്ടി, പിന്നെ സംഭവിച്ചത്; ആലുവയിൽ നടന്ന സംഭവകഥയിങ്ങനെ…

ആ​ലു​വ: മ​രി​ച്ചെ​ന്ന് ക​രു​തി​യാ​ൾ മ​ഹ​സ​ർ ത​യാ​റാ​ക്കാ​നാ​യി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ട​യി​ലെ കാ​മ​റ ക്ലി​ക്കി​ൽ ജീ​വ​നോ​ടെ ഉ​ണ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു അ​സാ​ധാ​ര​ണ​മാ​യ ഈ ​പു​ന​ർ​ജ​ന്മം.

എ​ട​ത്ത​ല കൊ​ടി​കു​ത്തി​മ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ളെ ര​ണ്ട് ദി​വ​സ​മാ​യി പു​റ​ത്ത് ക​ണ്ടി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​ന്‍റെ അ​ക​ത്തേ മു​റി​യി​ൽ ച​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. വീ​ട് തു​റ​ന്നു പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം പോ​ലെ ഇ​യാ​ൾ മ​രി​ച്ചു​വെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സും എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ഹ​സ​ർ ത​യാ​റാ​ക്കാ​ൻ ഫോ​ട്ടോ ഗ്രാ​ഫ​റേ​യും പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി. എ​ന്നാ​ൽ ഫോ​ട്ടോ ഗ്രാ​ഫ​റു​ടെ കാ​മ​റ ക്ലി​ക്കി​ന്‍റേ​യും ഫ്ലാ​ഷ് വെ​ളി​ച്ച​ത്തി​നു​മി​ട​യി​ൽ മ​രി​ച്ചെ​ന്ന് ക​രു​തി​യ​യാ​ൾ ക​ണ്ണ് തു​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ നാ​ട്ടു​കാ​ർ​ക്കും പോ​ലീ​സി​നും ആ​ശ്വാ​സ​മാ​യി. പി​ന്നീ​ട് ഇ​യാ​ളെ ചി​കി​ത്സ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യി എ​ടു​ത്ത​ല സി​ഐ നോ​ബി​ൾ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment