ചാ​ത്ത​ന്നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച്  ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു; അപകടത്തിൽപ്പെട്ട ബ​സി​ന് പി​റ​കി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് 18പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. വ​രി​ഞ്ഞം ഊ​ഴാ​യി​ക്കോ​ട് ലൈ​ലാ​ഭ​വ​ന​ത്തി​ൽ സു​രേ​ന്ദ്ര​ൻ -ല​ളി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​രേ​ഷ്കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ചാ​ത്ത​ന്നൂ​ർ കു​രി​ശ​ടി മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ സു​രേ​ഷ്കു​മാ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി ലൈ​ല.

അതേസമയം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​റ​കി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് 18പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​രി​പ്പ​ള്ളി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts