വീ​ടി​നു തീപി​ടി​ച്ച് ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും വെ​ന്തു​മ​രി​ച്ചു! മകള്‍ ഗുരുതരാവസ്ഥയില്‍; സംഭവം ഇന്നു പുലര്‍ച്ചെ ഇടുക്കി പുറ്റടിയില്‍; പ്രാഥമിക നിഗമനം ഇങ്ങനെ…

ഇ​ടു​ക്കി: വീ​ടി​നു തീ ​പി​ടി​ച്ച് ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും വെ​ന്തു​മ​രി​ച്ചു. മ​ക​ളെ പൊ​ള്ള​ലേ​റ്റ് ഗു​രു​ത​ര നി​ല​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ അ​ണ​ക്ക​ര പു​റ്റ​ടി ഹോ​ളി ക്രോ​സ് കോ​ള​ജി​നു സ​മീ​പ​മാ​ണ് ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

അ​ണ​ക്ക​ര എ​ട്ടാം മൈ​ലി​ൽ ജ്യോ​തി സ്റ്റോ​ഴ്സ് ന​ട​ത്തി വ​രു​ന്ന ര​വീ​ന്ദ്ര​ൻ (50) , ഭാ​ര്യ ഉ​ഷ(45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൾ ശ്രീ​ധ​ന്യ (18) യാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത്.

വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ര​വീ​ന്ദ്ര​നും കു​ടും​ബ​വും ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ഇ​വ​ർ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലാ​ണ് വീ​ടു ല​ഭി​ച്ച​ത്. ഒ​ന്ന​ര​യോ​ടെ ശ്രീ​ധ​ന്യ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ നി​ല വി​ളി​ച്ച് പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത് .

തു​ട​ർ​ന്ന് ശ്രീ​ധ​ന്യ​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ എ​ത്തി​യ ശേ​ഷ​മാ​ണ് തീ ​അ​ണ​ച്ച​ത്.

പൊ​ള്ള​ലേ​റ്റു കി​ട​ന്ന ര​വീ​ന്ദ്ര​നെ​യും ഉ​ഷ​യെ​യും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ്രീ​ധ​ന്യ​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷം പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സി​ന്‍റെ​യും ക​ഐ​സ്ഇ​ബി​യു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മെ തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​വീ​ന്ദ്ര​ന്‍റെ​യും ഉ​ഷ​യു​ടെ​യും മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ണ​ക്ക​ര​യി​ൽ സോ​പ്പും സോ​പ്പ് ഉ​ത്പ്പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ശ്രീ​ധ​ന്യ.

Related posts

Leave a Comment