സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്! സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ല: ഡല്‍ഹി കോടതി

ന്യൂഡൽ​ഹി: സ്ത്രീ​യെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ർ​ക്കും തൊ​ടു​വാ​ൻ​പോ​ലും അ​വ​കാ​ശ​മി​ല്ലെ​ന്ന് ഡ​ൽ​ഹി കോ​ട​തി. എ​ന്നാ​ൽ സ്ത്രീ ​വീ​ണ്ടും ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഒ​മ്പ​തു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യു​ടെ ശി​ക്ഷാ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സീ​മ മൈ​യ്നി ‌വി​ധി​ച്ച​ത്.

2014 ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ തി​ര​ക്കു​ള്ള മാ​ർ​ക്ക​റ്റി​ൽ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ്ര​തി മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

സ്ത്രീ​യു​ടെ ശ​രീ​രം അ​വ​ളു​ടെ സ്വ​ന്ത​മാ​ണ്. അ​വ​ൾ​ക്ക് അ​തി​ൽ നി​ഷേ​ധി​ക്കാ​നാ​വാ​ത്ത അ​വ​കാ​ശ​മാ​ണു​ള്ള​ത്. എ​ന്തി​നു​ത​ന്നെ​യാ​ണെ​ങ്കി​ലും അ​വ​ളു​ടെ അ​നു​വാ​ദ​മ​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ​പോ​ലും മ​റ്റാ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം പു​രു​ഷ​ൻ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കി​ന്നി​ല്ല. ആ​ലം​ബ​ഹീ​ന​രാ​യ സ്ത്രീ​ക​ളെ അ​വ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്ര​തി 10,000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ൽ 5,000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. ഡ​ൽ​ഹി ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പെ​ൺ​കു​ട്ടി​ക്ക് 50,000 രൂ​പ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ‍​യു​ന്നു.

Related posts