Set us Home Page

മതസൗഹാര്‍ദത്തിന്റെ നല്ല കാഴ്ചകള്‍! സേവ്യേഴ്‌സ് ഹോമിന്റെ പുത്രി ദേവിക്ക് ക്ഷേത്രത്തില്‍ താലികെട്ട്; ചാരിതാര്‍ഥ്യത്തോടെ ഫാ. മാത്യു ജെ. കുന്നത്ത്; സദ്യവട്ടമൊരുക്കിയത് മുന്‍ സന്തോഷ് ട്രോഫി താരം

തൊ​​ടു​​പു​​ഴ:​ സേ​​വ്യേ​​ഴ്സ് ഹോ​മി​ന്‍റെ പു​ത്രി​യായ യു​​വ​​തി​ക്കു ക്ഷേ​​ത്ര​​ത്തി​​ൽ താ​​ലി​​കെ​​ട്ട്.​ ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​ക​​ന്‍റെ സം​​ര​​ക്ഷ​​ണ​​യി​​ൽ വ​​ള​​ർ​​ന്ന ദേ​​വി​​ക്ക് അ​​ഖി​​ലാ​ണ് താ​ലി ചാ​ർ​ത്തി​യ​ത്.

​മ​​ത​​സൗ​​ഹാ​​ർ​​ദ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​ക​ൾ നി​റ​ഞ്ഞു​നി​ന്ന ച​​ട​​ങ്ങി​​നു തൊ​​ടു​​പു​​ഴ​​യി​​ലെ പൗ​​ര​​പ്ര​​മു​​ഖ​​ര​​ട​​ക്കം നി​​ര​​വ​​ധി​​പേ​​ർ സാ​​ക്ഷ്യം​വ​​ഹി​​ച്ചു.​​അ​​ഞ്ചാം ക്ലാ​​സി​ൽ പ​ഠി​ക്കു​ന്പോ​​ഴാ​​ണ് ദേ​​വി ഫാ. ​​മാ​​ത്യു ജെ. ​​കു​​ന്ന​​ത്ത് ന​​ട​​ത്തി​​വ​​രു​​ന്ന സേ​​വ്യേ​​ഴ്സ് ഹോ​​മി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്.​

പി​​ന്നീ​​ട് വ​​ർ​​ഷ​​ങ്ങ​​ളോ​​ളം ഈ ​​വൈ​​ദി​​ക​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലും സം​​ര​​ക്ഷ​​ണ​​യി​​ലും വ​​ള​​ർ​​​ന്ന ദേ​​വി​​ക്കു സേ​​വ്യേ​​ഴ്സ് ഹോം ​​സ്വ​​ന്തം വീ​ടു ത​ന്നെ​യാ​യി​രു​ന്നു.​

പ്ല​​സ് ടു ​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു ശേ​​ഷം ത​​യ്യ​​ലും പ​​ഠി​​ച്ച ദേ​​വി സേ​​വ്യേ​​ഴ്സ് ഹോ​​മി​​ലെ കു​​ഞ്ഞു​​ങ്ങ​​ളെ പ​രി​പാ​ലി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വി​​വാ​​ഹാ​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി പു​​തു​​പ്പ​​രി​​യാ​​രം സ്വ​​ദേ​​ശി അ​​ഖി​​ൽ എ​​ത്തി​​യ​​ത്.​

അ​​ഖി​​ലി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി ഫാ.​​മാ​​ത്യു ജെ.​ ​കു​​ന്ന​​ത്ത് സം​​സാ​​രി​​ച്ചാ​​ണ് വി​​വാ​​ഹം ഉ​​റ​​പ്പി​​ച്ച​​തും ഹി​​ന്ദു മ​​താ​​ചാ​​ര​​പ്ര​​കാ​​രം ഇ​​ന്ന​​ലെ വി​​വാ​​ഹം ന​​ട​​ന്ന​​തും.

തു​​ട​​ർ​ന്നു സേ​​വ്യേ​​ഴ്സ് ഹോ​​മി​​ൽ വി​​രു​​ന്നു സ​​ത്കാ​​ര​​വും ഒ​​രു​​ക്കി​​യി​​രു​​ന്നു.​ സേ​​വ്യേ​​ഴ്സ് ഹോ​​മി​​ന്‍റെ അ​​യ​​ൽ​​വാ​​സി​​ക​​ളും അ​​ഭ്യു​​ദ​​യ​​കാം​​ക്ഷി​​ക​​ളും ഒ​​പ്പം ചേ​​ർ​​ന്ന​​തോ​​ടെ ദേ​​വി​​യു​​ടെ വി​​വാ​​ഹം ആ​​ഘോ​​ഷ​​മാ​​യി മാ​​റി. ​

അ​​യ​​ൽ​​വാ​​സി​​യാ​​യ സു​​ബൈ​​ർ കു​​ടി​​വെ​​ള്ള​ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യ​​പ്പോ​​ൾ മു​​ൻ സ​​ന്തോ​​ഷ് ട്രോ​​ഫി താ​​രം പി.​​എ.​ സ​​ലിം​​കു​​ട്ടി സ​​ദ്യ​​വ​​ട്ട​​മൊ​​രു​​ക്കി. ഫാ. ​​ഫ്രാ​​ൻ​​സി​​സ് ചേ​​ല​​പ്പു​​റ​​ത്ത്, ആ​​കാ​​ശ​​പ്പ​​റ​​വ​​ക​​ളു​​ടെ ശു​​ശ്രൂ​​ഷ​​ക​​നാ​​യ ഷാ​​ജ​​ൻ കു​​ന്നി​​ലേ​​ട​​ത്ത്, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ഷേ​​ർ​​ളി ജ​​യ​​പ്ര​​കാ​​ശ്, ജോ​​സ് സി. ​​പീ​​റ്റ​​ർ തു​​ട​​ങ്ങി നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ നേ​​തൃ​​ത്വം ന​​ൽ​​കി.

മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ പ്ര​​ഫ.​​ജെ​​സി ആ​​ന്‍റ​​ണി, കൗ​​ണ്‍​സി​​ല​​ർ ഷാ​​ഹു​​ൽ ഹ​​മീ​​ദ്, സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ.​​മാ​​ത്യു ഏ​​ബ്ര​​ഹാം, ഡോ.​​തോ​​മ​​സ് ഏ​​ബ്ര​​ഹാം, ഡോ. ​​ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാം, ഡോ.​​ജോ​​ഷി ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ശം​​സ അ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യി​​രു​​ന്നു.​

അ​​നാ​​ഥ​​യാ​​യ ഒ​​രു പെ​​ണ്‍​കു​​ട്ടി​​യെ പു​തു​ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു​ ന​ട​ത്തി​യ​തി​ന്‍റെ ആ​​ത്മ​​ഹ​​ർ​​ഷ​​ത്തി​​ലാ​​ണ് ഫാ.​​മാ​​ത്യു ജെ. ​​കു​​ന്ന​​ത്തും സേ​​വ്യേ​​ഴ്സ് ഹോ​​മി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളും.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS