പാ​​വ​​പ്പെ​​ട്ട​​വ​​ർ​​പോ​​​ലും പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു, അപ്പോഴാണ്..! ആഡംബര കാറിനു നി​കു​തിയി​ള​വ് ആ​വ​ശ്യ​പ്പെ​ട്ട ധ​നു​ഷി​നു ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

ചെ​​​ന്നൈ: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ആ​​​ഡം​​​ബ​​​ര കാ​​​റി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വു തേ​​​ടി​​​യ ന​​​ട​​​ൻ ധ​​​നു​​​ഷി​​​നു മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം.

പാ​​വ​​പ്പെ​​ട്ട​​വ​​ർ​​പോ​​​ലും പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​ണ്ടെ​​ന്ന് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​എം. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

ആ​​​ഡം​​​ബ​​​ര കാ​​​റി​​​നു പ്ര​​​വേ​​​ശ​​​ന നി​​​കു​​​തി​​​യി​​​ള​​​വ് തേ​​​ടി താ​​​ൻ 2015ൽ ​​​ന​​​ല്കി​​​യ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള ധ​​​നു​​​ഷി​​ന്‍റെ അ​​​പേ​​​ക്ഷ ത​​​ള്ളി​​​യാ​​​ണു പ​​​രാ​​​മ​​​ർ​​​ശം.

30.30 ല​​ക്ഷം രൂ​​പ 48 മ​​ണി​​ക്കൂ​​റി​​ന​​കം അ​​ട​​യ്ക്കാ​​ൻ കോ​​ട​​തി ധ​​നു​​ഷി​​നോ​​ടു നി​​ർ​​ദേ​​ശി​​ച്ചു. നി​​കു​​തി​​യാ​​യ 60.60 ല​​ക്ഷം രൂ​​പ​​യു​​ടെ പ​​കു​​തി ധ​​നു​​ഷ് മു​​ന്പ് അ​​ട​​ച്ചി​​രു​​ന്നു.

പാ​​വ​​പ്പെ​​ട്ട​​ർ നി​​​കു​​​തി ന​​​ല്കി​​​യ പ​​​ണ​​​മു​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ക്കു​​​ന്ന റോ​​​ഡി​​​ലൂ​​​ടെ​​​യാ​​​ണു നി​​​ങ്ങ​​​ൾ ആ​​​ഡം​​​ബ​​​ര കാ​​​ർ ഓ​​​ടി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്.

പാ​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​വ​​​രും കൂ​​​ലി​​​പ്പ​​​ണി ചെ​​​യ്യു​​​ന്ന​​​വ​​​ർ പോ​​​ലും ഓ​​​രോ ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​നും നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​​ണ്ട്.

അ​​​തി​​​ൽ ഇ​​​ള​​​വു​​​വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി അ​​​വ​​​രാ​​​രും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്നി​​​ല്ല. -​ജ​​​സ്റ്റീ​​​സ് സു​​​ബ്ര​​​ഹ്മ​​​ണ്യം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

2015ൽ ​​​ഇം​​ഗ്ല​​ണ്ടി​​ൽ​​നി​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത റോ​​​ൾ​​​സ് റോ​​​യ്സ് ഗോ​​​സ്റ്റ് കാ​​​റി​​​നു പ്ര​​​വേ​​​ശ​​​ന നി​​​കു​​​തി ചു​​​മ​​​ത്തി​​​യ​​​തു ചോ​​​ദ്യം ചെ​​​യ്താ​​​ണു ധ​​​നു​​​ഷ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

കോ​​​ട​​​തി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ നി​​​കു​​​തി പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ധ​​​നു​​​ഷി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ൾ നി​​​കു​​​തി​​​യി​​​ള​​​വി​​​നു​​​വേ​​​ണ്ടി സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​നെ കോ​​​ട​​​തി രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​കു​​തി​​യി​​ള​​വ് ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ത​​മി​​ഴ് സൂ​​പ്പ​​ർ​​സ്റ്റാ​​ർ വി​​​ജ​​​യും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. വി​​​ജ​​​യി​​​ന്‍റെ ഹ​​​ർ​​​ജി ത​​​ള്ളി​​​യ കോ​​​ട​​​തി ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യി​​​ട്ടു.

ജ​​സ്റ്റീ​​സ് എ​​സ്.​​എം. സു​​ബ്ര​​ഹ്മ​​ണ്യ​​മാ​​യി​​രു​​ന്നു വി​​ജ​​യി​​നെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്. ന​​​ട​​​നെ​​​തി​​​രേ കോ​​ട​​തി രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നമു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. സൂപ്പർ സ്റ്റാർ രജനി കാന്തിന്‍റെ മകൾ ഐശ്വര്യയാണ് ധനുഷിന്‍റെ ഭാര്യ.

Related posts

Leave a Comment