സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു; ഡീസൽവിലയിൽ അഞ്ച് പൈസ കുറഞ്ഞ്  72.62 രൂ​പ​യാണ് ഇന്നതെ വില

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സി​ന് അഞ്ചു പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 79.83 രൂ​പ​യും, ഡീ​സ​ലി​ന് 72.62 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 79.99 രൂ​പ​യും 72.77 രൂ​പ​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.10 രൂ​പ​യും ഡീ​സി​ന് 73.81 രൂ​പ​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ന​ത്തെ വി​ല.

തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​പ​ണിയ​ൽ എ​ണ്ണ​വി​ല കു​റ​യു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലും ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കു​ന്ന​ത്. ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ പെ​ട്രോ​ളി​ന് 52 പൈ​സ​യും ഡീ​സ​ലി​ന് 39 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തി​നു​പു​റ​മേ സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ൽ​പ്പ​ന നി​കു​തി​യി​ൽ ഒ​രു രൂ​പ ഇ​ള​വ് ന​ൽ​കി​യി​രു​ന്നു.

Related posts