കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിടുന്നു ! ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു; അവസാന ട്വീറ്റ് നിര്‍മലാ സീതാരാമന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്…

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗം മേധാവിയും വക്താവുമായ ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. ദിവ്യ ഇതിനോടകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വിയേത്തുടര്‍ന്ന് കോണ്‍ഗ്രസ് വിടാനുള്ള തയ്യാറെടുപ്പിലാണ് ദിവ്യ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ധനകാര്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മ്മലാ സീതീരാമന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുള്ള ട്വിറ്റാണ് ഇവര്‍ അവസ്സാനമായി പ്രത്യക്ഷപ്പെട്ട ട്വിറ്റ്. തുടര്‍ന്ന് ഇത്തരത്തില്‍ അക്കൗണ്ട് നിലവില്‍ ഇല്ലെന്ന് മാത്രമാണ് കാണിക്കുന്നത്.

ട്വിറ്റുകള്‍ എല്ലാം നീക്കം ചെയ്തതിനാല്‍ ദിവ്യയുടെ ട്വിറ്റര്‍ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ നേരം വൈകുന്നുണ്ട്. ഇതാണ് ദിവ്യ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നത്. ഇതിനെല്ലാം പുറമെ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ വച്ച് നടന്ന പാര്‍ട്ടി നേതൃത്വയോഗത്തില്‍ ദിവ്യ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിന് ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു.

പിന്നീട് ദിവ്യയുടെ ട്വിറ്റുകളൊന്നും വന്നിരുന്നില്ല. തന്റെ പദവി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുടെ മകന്‍ നിഖില്‍ ആല്‍വയ്ക്ക് നല്‍കുന്നതിലും ദിവ്യ അസ്വസ്ഥതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിഖില്‍ ആല്‍വയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് മാധ്യമ വിഭാഗം തയ്യാറായില്ല. ഒരു മാസത്തേക്ക് മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വരരുതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related posts