ലോകത്തെ മാറ്റിമറിച്ചിട്ടുള്ള കുറച്ച് സമവാക്യങ്ങള്‍! ഇന്ധ വിലവര്‍ധനവിനെ ന്യായീകരിച്ചുള്ള ബിജെപിയുടെ ഗ്രാഫിനെ പൊളിച്ചടുക്കി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന

പെട്രോള്‍ വിലവര്‍ധനയില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തിയമരുകയാണ്. എങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ ഇപ്പോഴും മൗനം അവലംബിക്കുന്നു. ഒരു വശത്ത് ബന്ദും ഹര്‍ത്താലുമായി പ്രതിഷേധം കനക്കുമ്പോള്‍ മറുവശത്ത് ട്രോളുകളും പരിഹാസങ്ങളും കൊണ്ടാണ് ആളുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.

സാധാരണക്കാര്‍ക്കൊപ്പം പ്രതിപക്ഷത്തെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും വിവിധങ്ങളായ രീതികളില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് മുന്‍ എംപിയും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന.

പൈതഗോറസ്, ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരുടെ കൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്ന ചിത്രമാണ് ദിവ്യ ട്വിറ്ററില്‍ പങ്കുവച്ചത്. ഇവരുടെ സിദ്ധാന്തങ്ങള്‍ക്കൊപ്പം ഇന്ധനവില 56.71ല്‍നിന്നു 72.83 ആയപ്പോള്‍ ശതമാനക്കണക്കിലെ കുറവ് കാണിച്ചുള്ള ബാര്‍ ചാര്‍ട്ടും ചിത്രത്തിലുണ്ട്. ഒപ്പം ഒരു കമന്റും, ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍ എന്ന്.

ഡീസല്‍, പെട്രോള്‍ വില വര്‍ധനയിലെ മാറ്റങ്ങള്‍ കാണിച്ചുകൊണ്ടാണു ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം ചിത്രം പ്രത്യക്ഷപ്പെട്ടത്. വിവിധ വര്‍ഷങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ഡീസല്‍ വിലയിലുണ്ടായ മാറ്റമായിരുന്നു ബിജെപി ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. നേരത്തേ 42 ഉം 83.7 ശതമാനവും ഉള്ള വര്‍ധന 2018ല്‍ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ കണ്ടെത്തല്‍. 2014 മുതല്‍ 18 വരെ പെട്രോള്‍ വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായതെന്നും ബിജെപി അവകാശപ്പെട്ടു.

എന്നാല്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ഇതിനു മറുപടി നല്‍കിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയില്‍ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 201418ല്‍ ക്രൂഡ് ഓയില്‍ വില 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില 13% കൂടിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഏതായാലും ദിവ്യയുടെ ട്രോള്‍, സമാഹമാധ്യമങ്ങളിലൂടെ രാജ്യമൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. മുമ്പും അമീര്‍ഖാന്റെ ഏതാനും ചിതങ്ങളുപയോഗിച്ച് ബിജെപി സര്‍ക്കാരിന്റെ കാലത്തെയും യുപിഎ സര്‍ക്കാരിന്റെ കാലത്തെയും ഇന്ധനവിലയുടെ വ്യത്യാസത്തെ ദിവ്യ ട്രോളിയിരുന്നു. അതും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

Related posts