അവശയായ നായക്ക് സഹായഹസ്തവുമായി യുവാവ്..! അയാളുടെ സ്നേഹവും ഹൃദയവും കാണാതെ പോകരുതെന്ന് സോഷ്യൽ മീഡിയ

മും​ബൈ​യി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ഹൃ​ദ​യ​സ്പ​ർ‌​ശി‌‌‌​യാ​യ വീ​ഡി​യോ‌‌​യ‌ാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ‌​ഴി​യ​രി​കി​ൽ വ​യ്യാ​തെ ദ​യ​നീ​യ​മാ​യി കി​ട​ന്ന ഒ​രു നാ​യ​യെ ആ​ശു​പ​ത്രി‌‌​യി​ലെ​ത്തി​ച്ച ‌ഒ​രു യു​വാ​വാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. അ​യാ​ൾ ന​ല്ല മ​നു​ഷ്യ​നാ​ണ്, അ​യാ​ൾ​ക്ക് ന​ല്ല ഹൃ​ദ​യ​മു​ണ്ടെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ അ​യാ​ളെ പു​ക​ഴ്ത്തു​ന്നു.

റോ​ഡ​രി​കി​ൽ വ‌​യ്യാ​തെ ത​ള​ർ​ന്ന് കി‌​ട​ക്കു​ന്ന നാ​യ​യെ സ്വ​ന്തം സൈ​ക്കി‌​ളി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ക്കു​ന്ന യു​വാ​വ്. ഡോ​ക്‌‌‌‌‌‌​ട​ർ​മാ​ർ​ക്കും ഓ​ഫീ​സ​ർ​മാ​ർ​ക്കും വേ​ണ്ടി​യൊ​ന്നും കാ​ത്തു​നി​ല്ക്കാ​തെ, പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളു​മി​ല്ലാ​തെ സ്വ​ന്തം സൈ​ക്കി​ളി​ലാ​ണ് യു​വാ​വ് നാ​യ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

ത​നി​ക്കു ചു​റ്റും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളോ ബ​ഹ​ള​ങ്ങ​ളോ ഇ​ല്ലാ​തെ, മ​റ്റാ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ ആ ​യു​വാ​വ് ആ ​നാ​യ​യെ ഒ​രു സ​ഞ്ചി​ക്കു​ള്ളി​ലാ​ക്കി ആ ​സ‌​ഞ്ചി​സൈ​ക്കി​ളി​നോ​ട് ചേ​ർ​ത്തു​കെ​ട്ടി​കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. നി​ശ​ബ്ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക​ഴി‌​ഞ്ഞും നാ​യ വേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ൾ ന​ല്കു​ന്ന​തി​ൽ വീ​ഴ്ച്ച​വ​രു​ത്താ​തെ അ​വി​ടെ മാ​റി നി​ല്ക്കു​ന്ന യു​വാ​വ്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പു​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ല്ലാ​വ​രും യു​വാ​വി​നോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. നാ​യ സ്നേ​ഹി​ക​ളും ഇ​തെ​തു​ട​ർ​ന്ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

 

Related posts

Leave a Comment