വ​ര​ന്‍റെ വീ​ട്ടു​കാ​ർ വ​ള​ർ​ത്തു നാ​യ​യെ ഉ​പ​ദ്ര​വി​ച്ചു‌: വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്തു, വാ​ക്കു​ത​ർ​ക്കം ക​യ്യാ​ങ്ക​ളി​യാ​യി, സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്; ക​ല്യാ​ണം മു​ട​ങ്ങി

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ ക​രു​തു​ന്ന ആ​ളു​ക​ളാ​ണ് മി​ക്ക​വ​രും. നാ​യ​ക​ളെ​യും പൂ​ച്ച​ക​ളെ​യു​മൊ​ക്കെ ഓ​മ​ന​പ്പേ​രി​ൽ മാ​ത്ര​മേ അ​വ​ർ വി​ളി​ക്കു​ക​യു​മു​ള്ളു. അ​പ​രി​ചി​ത​രെ​ങ്ങാ​നും നാ​യ​യെ​ന്നോ പ​ട്ടി​യു​ണ്ടോ എ​ന്നു പോ​ലും ചോ​ദി​ക്കു​ന്ന​ത് എ​ന്തോ ആ​ക്ഷേ​പ​മാ​യി ക​രു​തു​ന്ന ആ​ളു​ക​ളാ​ണ് മൃ​ഗ സ്നേ​ഹി​ക​ൾ. പ​ട്ടി​യെ​ന്നും നാ​യ​യെ​ന്നും വി​ളി​ക്കാ​ന​ല്ല ഞ​ങ്ങ​ൾ ന​ല്ലൊ​ന്നാ​ന്ത​രം പേ​ര് ഇ​തി​നു ഇ​ട്ടി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ന​മ്മ​ളോ​ട് ത​ർ​ക്കി​ക്കാ​നും വ​രും. അ​ത്ര​മേ​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഇ​വ​ർ സ്നേ​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്.

വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യു​ടെ പേ​രി​ൽ ഒ​രു ക​ല്യാ​ണം​വ​രെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​ർ ജി​ല്ല​യി​ലെ ഖാ​ഗ ത​ഹ​സി​ലി​ലാ​ണ് സം​ഭ​വം. 25 വ​യ​സു​ള്ള ജ്വ​ല്ല​റി വ്യാ​പാ​രി​യാ​യ സു​മി​ത് കേ​സ​ർ​വാ​നി​യും 19 വ​യ​സു​ള്ള ത​നു കേ​സ​ർ​വാ​നി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് മു​ട​ങ്ങി​യ​ത്. വ​ര​നും കൂ​ട്ട​രും വി​വാ​ഹ​ത്തി​നാ​യി വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. പെ​ട്ടെ​ന്ന് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നു കു​റ​ച്ച് അ​ക​ലെ​യാ​യി വ​ധു​വും വീ​ട്ടു​കാ​രും ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന നാ​യ​ക്കു​ട്ടി​യെ കെ​ട്ടി​യി​ട്ട​ത് വ​ര​ന്‍റെ വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

നാ​യ ആ​ക​ട്ടെ ഇ​വ​രെ​യെ​ല്ലാം ക​ണ്ട​തും ഉ​ച്ച​ത്തി​ൽ കു​ര​യ്ക്കാ​ൻ തു​ട​ങ്ങി. നാ​യ​യു​ടെ കു​ര സ​ഹി​ക്കാ​ൻ വ​യ്യാ​തെ ആ​യ​പ്പോ​ൾ വ​ര​ന്‍റെ കൂ​ടെ വ​ന്ന ബ​ന്ധു​ക്ക​ളി​ൽ കു​റ​ച്ച് പേ​ർ അ​തി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി. ഇ​ത് ക​ണ്ട​തോ​ടെ വ​ധു​വി​നും വീ​ട്ടു​കാ​ർ​ക്കും സ​ഹി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്കം ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് മാ​റി. സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​തോ​ടെ ക​ല്യാ​ണ​വും മു​ട​ങ്ങി.

Related posts

Leave a Comment