വീ​ടി​ന് പു​റ​ത്ത് നാ​യ​യു​ടെ വി​സ​ർ​ജ്യം, നീ​ക്കം ചെ​യ്യാ​ൻ അ​യ​ൽ​വാ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു;​ക​ലി മൂ​ത്ത് വയോധികയെ ത​ല്ലി​ച്ച​ത​ച്ചു

വീ​ടി​ന് പു​റ​ത്ത് നാ​യ​യു​ടെ വി​സ​ർ​ജ്യം ഉ​പേ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 75-കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം. ലി​ൻ​ഡ സ്കോ​ട്ട് എ​ന്ന വൃ​ദ്ധ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബ്രൂ​ക്ലി​നി​ൽ ക്രൗ​ൺ ഹൈ​റ്റ്സി​ലാ​ണ് സം​ഭ​വം.

നാ​യ​യു​ടെ വി​സ​ർ​ജ്യം നീ​ക്കം ചെ​യ്യാ​ൻ അ​യ​ൽ​വാ​സി​യോ​ട് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. അ​യ​ൽ​വാ​സി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ ​ലി​ൻ​ഡ​യെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ് നി​ല​ത്തു​വീ​ണ ഇ​വ​രെ ച​വി​ട്ടു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു വ​രു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചു​വ​ന്ന സ്വെ​റ്റ​ർ ധ​രി​ച്ച ഒ​രാ​ൾ അ​ക്ര​മം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് നാ​യ​ക​ളെ മ​ല​മൂ​ത്ര​വി​സ​ർ​ജ്ജ​നം ന​ട​ത്താ​ൻ ഉ​ട​മ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ലി​ൻ​ഡ​യു​ടെ മ​ക​ൻ മൈ​ക്ക​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment