പ്ര​ചാ​ര​ണ​ങ്ങ​ൾ ക​ണ്ട് പേ​ടി​ക്ക​ണ്ട, ഇ​ന്ത്യ അ​ത്ഭു​ത​ങ്ങ​ളു​ടെ നാ​ടാ​ണ്; വി​ദേ​ശി​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബ്രി​ട്ടീ​ഷ് സ​ഞ്ചാ​രിയുടെ പോസ്റ്റ്

ഇ​ന്ത്യ​ൻ വി​രു​ദ്ധ പ്ര​ചാ​ര​ണ വീ​ഡി​യോ​ക​ൾ ക​ണ്ട് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ നി​ന്ന് ആ​രും പി​ന്മാ​റ​രു​തെ​ന്ന് മ​റ്റ് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ബ്രി​ട്ടീ​ഷ് സ​ഞ്ചാ​രി. പ​ല​ത​വ​ണ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള റോ​റി പോ​ർ​ട്ട​ർ എ​ന്ന യു​വാ​വാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള മോ​ശം സ്റ്റീ​രി​യോ​ടൈ​പ്പു​ക​ളെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ കാ​രു​ണ്യ​വും അ​തി​ഥി​സ​ൽ​ക്കാ​ര​വു​മു​ള്ള മ​നു​ഷ്യ​രും സ​മ്പ​ന്ന​മാ​യ സം​സ്കാ​ര​വു​മു​ള്ള ഒ​രു ‘മാ​ന്ത്രി​ക ഭൂ​മി’ ആ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

ഓ​ൺ​ലൈ​നി​ൽ ഏ​താ​നും വീ​ഡി​യോ​ക​ൾ ക​ണ്ട​തു​കൊ​ണ്ടോ, കു​റ​ച്ചു​പേ​ർ മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തു​കൊ​ണ്ടോ മാ​ത്രം ഒ​രു രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ എ​ങ്ങ​നെ സാ​ധി​ക്കു​ന്നു? ചി​ല തെ​രു​വ് ഭ​ക്ഷ​ണ വീ​ഡി​യോ​ക​ൾ ക​ണ്ടി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് ഒ​രി​യ്ക്ക​ലും ഇ​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രു​ടെ ചി​ന്താ​ഗ​തി എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. ഞാ​ൻ സ​ന്ദ​ർ​ശി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും മാ​ന്ത്രി​ക​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. എ​ന്റെ ജീ​വി​ത​ത്തി​ൽ ക​ണ്ടി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും ദ​യ​യു​ള്ള, ബു​ദ്ധി​മാ​ന്മാ​രാ​യ മ​നു​ഷ്യ​രെ​യാ​ണ് ഞാ​ൻ അ​വി​ടെ ക​ണ്ടു​മു​ട്ടി​യ​ത്. അ​വ​ർ അ​ത്ര​യേ​റെ സ്നേ​ഹ​മു​ള്ള​വ​രാ​ണ്. അ​വി​ടെ നി​ന്ന് എ​നി​ക്ക് മി​ക​ച്ച ഭ​ക്ഷ​ണ​വും അ​തു​ല്യ​മാ​യ അ​നു​ഭ​വ​ങ്ങ​ളും ല​ഭി​ച്ചു​വെ​ന്ന് റോ​റി പോ​ർ​ട്ട​ർ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ മ​റ്റ് എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​യും പോ​ലെ ഇ​ന്ത്യ​ക്കും പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ റോ​റി, എ​ന്നാ​ൽ ചി​ല ഓ​ൺ​ലൈ​ൻ വീ​ഡി​യോ​ക​ൾ ക​ണ്ട് ഒ​രു രാ​ജ്യ​ത്തെ വി​ല​യി​രു​ത്തു​ന്ന​വ​ർ ഇ​ന്ത്യ​യു​ടെ ഭം​ഗി അ​നു​ഭ​വി​ക്കാ​ൻ യോ​ഗ്യ​ര​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.​ചി​ല വീ​ഡി​യോ​ക​ൾ ക​ണ്ട് നി​ങ്ങ​ൾ ഒ​രു രാ​ജ്യ​ത്തെ വി​ല​യി​രു​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ത് നി​ങ്ങ​ളു​ടെ മാ​ത്രം ന​ഷ്ട​മാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ല. കാ​ര​ണം നി​ങ്ങ​ൾ ഈ ​നാ​ട് അ​നു​ഭ​വി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​ക്കാ​രാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. നി​ങ്ങ​ൾ​ക്ക് മ​റ്റ് എ​വി​ടെ​യെ​ങ്കി​ലും പോ​കാം റോ​റി വ്യ​ക്ത​മാ​ക്കി.

റോ​റി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, ഇ​ന്ത്യ​യെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ച​തി​നും യ​ഥാ​ർ​ഥ ചി​ത്രം ലോ​ക​ത്തി​ന് മു​ന്നി​ൽ കാ​ണി​ച്ച​തി​നും നി​ര​വ​ധി പേ​ർ അ​ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി.​എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ന​ല്ല​തും ചീ​ത്ത​യു​മു​ണ്ട്. ഞാ​ൻ ഒ​രു വ​ർ​ഷ​ത്തോ​ളം ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്ത​താ​ണ്. പൊ​തു​വെ ഇ​ത് വ​ള​രെ സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​മാ​ണ്, ഇ​വി​ടു​ത്തെ ആ​ളു​ക​ൾ സ​ഹാ​യി​ക്കാ​ൻ മ​ന​സ്സു​ള്ള​വ​രും സം​സ്കാ​രം സ​മ്പ​ന്ന​വു​മാ​ണ്,” എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ചു.​ഇ​ന്ത്യ​ക്ക് അ​തി​ന്‍റെ​താ​യ പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കി​ലും, ആ​ളു​ക​ൾ​ക്ക് അ​റി​യാ​ത്ത ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടു​ണ്ടെ​ന്നും, വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ ഒ​ക്കെ സ​ന്ദ​ർ​ശി​ച്ചു നോ​ക്കൂ എ​ന്നു​മാ​ണ് ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ വി​ദേ​ശ സ​ഞ്ചാ​രി​ക​ളോ​ട് പ​റ​യു​ന്ന​ത്.

Related posts

Leave a Comment