ഫി​ഫ ലോ​ക​ക​പ്പി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം: മെ​ക്സി​ക്കോ​യി​ൽ തെ​രു​വി​ലി​റ​ങ്ങി താ​റാ​വ്, ‘ഗ്വാ​ങ്നം സ്റ്റൈ​ൽ’ നൃ​ത്ത​വു​മാ​യി ആ​രാ​ധ​ക​ർ, സമൂഹ മാധ്യമങ്ങളിൽ വൈറൽ

മെ​ക്സി​ക്കോ സി​റ്റി​യി​ലെ എ​സ്റ്റാ​ഡി​യോ അ​സ്ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ന് പ​ന്തു​രു​ണ്ട​തോ​ടെ മെ​ക്സി​ക്കോ ഒ​ന്ന​ട​ങ്കം വ​ൻ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​ണ്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ടൂ​ർ​ണ​മെ​ന്‍റി​ൽ തു​ട​ക്കം കു​റി​ച്ചു. വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​ന ന​ഗ​രി ഒ​ന്ന​ട​ങ്കം ഒ​രു വ​ലി​യ ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റി. ദേ​ശീ​യ ജേ​ഴ്സി​യ​ണി​ഞ്ഞ് നൃ​ത്തം ചെ​യ്തും പാ​ടി​യും ആ​രാ​ധ​ക​ർ തെ​രു​വു​ക​ളും സ്റ്റേ​ഡി​യ​വും കീ​ഴ​ട​ക്കി ക​ഴി​ഞ്ഞു. മ​ത്സ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ ക​വ​രു​ന്ന​ത്.

രാ​ജ്യ​ത്താ​കെ പ​ട​ർ​ന്നു​പി​ടി​ച്ച ഈ ​ലോ​ക​ക​പ്പ് ജ്വ​രം മ​നു​ഷ്യ​രി​ൽ മാ​ത്ര​മ​ല്ല, അ​വി​ടു​ത്തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്. മെ​ക്സി​ക്കോ​യു​ടെ ഫു​ട്ബോ​ൾ ജേ​ഴ്സി ധ​രി​ച്ച് തെ​രു​വി​ലൂ​ടെ വാ​ലാ​ട്ടി ന​ട​ക്കു​ന്ന ഒ​രു വ​ള​ർ​ത്തു​താ​റാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഒ​രു അ​മ്മ​യും മ​ക​നും റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ അ​വ​ർ​ക്ക് പി​ന്നാ​ലെ ജേ​ഴ്സി​യ​ണി​ഞ്ഞ് ഈ ​താ​റാ​വും ന​ട​ക്കു​ന്ന​ത് കാ​ണാം. അ​തി​ശ​യ​ക​ര​മാ​യ ഈ ​കാ​ഴ്ച ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടു​മ്പോ​ഴും, ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​താ​റാ​വി​നെ ലോ​ക​ക​പ്പ് ജേ​ഴ്സി ധ​രി​പ്പി​ച്ച് ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണെ​ന്ന യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വു​മി​ല്ലാ​തെ​യാ​ണ് ആ ​അ​മ്മ​യും മ​ക​നും മു​ന്നോ​ട്ട് നീ​ങ്ങി​യ​ത്.

“ലോ​ക​ക​പ്പ് തു​ട​ങ്ങി ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ ഇ​വി​ടു​ത്തെ അ​ന്ത​രീ​ക്ഷം വേ​റെ ലെ​വ​ലാ​ണ്,” എ​ന്ന് വീ​ഡി​യോ​ക്ക് താ​ഴെ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് കു​റി​ച്ച​പ്പോ​ൾ, “ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന കാ​ഴ്ച​ക​ൾ” എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ പ്ര​തി​ക​ര​ണം. “മെ​ക്സി​ക്ക​ൻ ജേ​ഴ്സി​യ​ണി​ഞ്ഞ താ​റാ​വാ​ണ് ഇ​പ്പോ​ൾ എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കാ​ഴ്ച. ഫു​ട്ബോ​ളി​നോ​ടു​ള്ള മെ​ക്സി​ക്ക​ൻ ജ​ന​ത​യു​ടെ ഭ്രാ​ന്ത​മാ​യ സ്നേ​ഹം അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്,” എ​ന്ന് മൂ​ന്നാ​മ​തൊ​രാ​ൾ ക​മ​ന്‍റ് ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മെ​ക്സി​ക്കോ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ത്ത​തി​ലു​ള്ള നി​രാ​ശ​യും ചി​ല ആ​രാ​ധ​ക​ർ പ​ങ്കു​വെ​ച്ചു.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ മെ​ക്സി​ക്കോ​യും ദ​ക്ഷി​ണ കൊ​റി​യ​യും വി​ജ​യം നേ​ടി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​രാ​ധ​ക​ർ ഒ​ന്നി​ച്ച് തെ​രു​വി​ൽ വ​ലി​യ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​ൻ ആ​രാ​ധ​ക​ർ​ക്കൊ​പ്പം ചേ​ർ​ന്ന് മെ​ക്സി​ക്ക​ൻ സ​പ്പോ​ർ​ട്ട​ർ​മാ​ർ പ്ര​ശ​സ്ത​മാ​യ “ഗ്വാ​ങ്നം സ്റ്റൈ​ൽ” നൃ​ത്തം ച​വി​ട്ടി​യ​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ഇ​തി​നി​ട​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ ആ​രാ​ധ​ക​നെ മെ​ക്സി​ക്ക​ൻ ആ​രാ​ധ​ക​ർ തോ​ളി​ലേ​റ്റി ആ​കാ​ശം മു​ട്ടെ ഉ​യ​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

Related posts

Leave a Comment