സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​ര മ​ര്‍​ദ​നം; ക​ത്തി​കാ​ട്ടി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; സ്വ​ർ​ണം മു​ഴു​വ​ൻ വി​റ്റു; ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി

കൊ​ച്ചി: ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി. ഭ​ര്‍​തൃ പീ​ഡ​ന​വും സ്ത്രീ​ധ​ന പീ​ഡ​ന​വും ആ​രോ​പി​ച്ചാ​ണ് വൈ​പ്പി​ന്‍ നാ​യ​ര​മ്പ​ലം കാ​ട്ടി​പ്പ​റ​മ്പി​ല്‍ അ​നു​രാ​ജ് (30), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ഞാ​റ​ക്ക​ല്‍ പൊ​ലീ​സി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

നാ​ലു വ​ര്‍​ഷം മു​മ്പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം മ​ര്‍​ദി​ക്കു​ക​യും ക​ത്തി ക​ഴു​ത്തി​ല്‍ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കൂ​ടാ​തെ വി​വാ​ഹ സ​മ​യ​ത്ത് സ​മ്മാ​ന​മാ​യി ല​ഭി​ച്ച 21 പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ക​യും ചെ​യ്തു.

ഇ​ക്കാ​ര്യം ഭ​ര്‍​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​രും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യും മു​റി​യി​ല്‍ മൂ​ന്നു ദി​വ​സം പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

Related posts

Leave a Comment