ഡോ.​സു​നി​ലി​ന്‍റെ 127-ാമ​ത്തെ വീ​ട് വി​ധ​വ​യും രോ​ഗി​യു​മാ​യ സു​ൽ​ഫി​ക്കും മ​ക​നും കൈമാറി

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ലം​ബ​ർ​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന 127-ാമ​ത്തെ വീ​ട് അ​ടൂ​ർ കോ​ട്ട​മു​ക​ൾ പു​ത്ത​ൻ​പു​ര​യി​ൽ വി​ധ​വ​യും രോ​ഗി​യു​മാ​യ സു​ൽ​ഫി​ക്കും മ​ക​ൻ അ​നൂ​പി​നും കൈ​മാ​റി.വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും സ്പോ​ണ്‍​സ​റാ​യ ജെ​യിം​സ് തു​ന്പ​മ​ണ്ണും ഭാ​ര്യ സോ​മോ​ൾ ജെ​യിം​സും നി​ർ​വ​ഹി​ച്ചു.

ജ​യിം​സ് ന​ൽ​കി​യ 3.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് മൂ​ന്നു മു​റി​ക​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങു​ന്ന വീ​ടാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ നി​ന്നു​ള്ള ദു​ര​ഭി​മാ​ന പീ​ഡ​ന​ങ്ങ​ൾ കാ​ര​ണം പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ പ​രു​ത്തു​പ്പാ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

കെഎ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബ്ല​സ​ൻ, ഭാ​ര്യ റെ​നി എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ ദു​ര​വ​സ്ഥ ഡോ.​സു​നി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​ത്. സു​ൽ​ഫി​യു​ടെ മാ​താ​വി​ന്‍റെ വീ​ത​ത്തി​ൽ ല​ഭി​ച്ച നാ​ല് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് വീ​ടു നി​ർ​മി​ച്ച​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും അ​നൂ​പി​നു​ള്ള പ​ഠ​ന​സ​ഹാ​യ​വും ടീ​ച്ച​റാ​ണ് എ​ത്തി​ച്ച​ത്.

ച​ട​ങ്ങി​ൽ പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ താ​ജു​ദ്ദീ​ൻ, നി​സാ​ർ കാ​വി​ള​യി​ൽ, കെ.​പി. ജ​യ​ലാ​ൽ, സ​ന്തോ​ഷ് എം. ​സാം, നാ​സ​ർ പേ​രേ​ത്ത്, അ​നി​രു​ദ്ധ​ൻ, സ​ലാ​ഹു​ദ്ദീ​ൻ, ടി.​എ. ല​ത, ജി. ​സാം​കു​ട്ടി, അ​നി​ത, ആ​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts