കേ​ര​ള ടൂ​റി​സം ഫെ​സ്റ്റി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

arab-lഅ​ബു​ദാ​ബി: “കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​റ​ബ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ’ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ച്ച എ​ക്സ്പ്ലോ​ർ കേ​ര​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ൽ റി​സോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ണ് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ലു​ലു ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

ഫെ​സ്റ്റ് അ​ബു​ദാ​ബി ടൂ​റി​സം അ​ഥോ​റി​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സു​ൽ​ത്താ​ൻ ഹ​മ​ദ് അ​ൽ മു​ത​വ്വ അ​ൽ ദാ​ഹി​രി​യും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​വ്ദീ​പ് സിം​ഗ് സൂ​രി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കാ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നു സു​ൽ​ത്താ​ൻ അ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളെ യു​എ​ഇ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി അ​ബു​ദാ​ബി ടൂ​റി​സം അ​ഥോ​റി​ട്ടി ലു​ലു ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് കേ​ര​ള​ത്തി​ലും സ​മാ​ന​മാ​യ ടൂ​റി​സം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റ​ബ് പ്ര​മു​ഖ​രും സ്ഥാ​ന​പ​തി​യും ചേ​ർ​ന്ന് ചെ​ണ്ട​യി​ൽ താ​ള​മി​ട്ട​ത് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു മി​ഴി​വും പു​തു​മ​യും സ​മ്മാ​നി​ച്ചു. അ​ബു​ദാ​ബി ടൂ​റി​സം പോ​ലീ​സ് മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ സു​ൽ​ത്താ​ൻ അ​ൽ കാ​ബി, ഇ​ന്ത്യ ടൂ​റി​സം ദു​ബാ​യ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ ഐ.​വി.​ആ​ർ. റാ​വു, ലു​ലു ഗ്രൂ​പ്പ് ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​ന​ന്ദ​കു​മാ​ർ,മീ​ഡി​യ സെ​ക്ര​ട്ട​റി ബി​ജു കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഫെ​സ്റ്റ് നാ​ളെ സ​മാ​പി​ക്കും

Related posts