വെ​നി​സ്വേ​ല​യി​ലെ ഭൂ​ക​മ്പം: 235 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ഇ​ര​ട്ട ഭൂ​ക​മ്പ​ത്തി​ൽ 235 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രെ കാ​ണാ​നി​ല്ല. ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ 200 ല​ധി​കം പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. 1,500 ല​ധി​കം പേ​ർ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ 7.2 ഉം 7.5 ​ഉം രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ര​ട്ട ഭൂ​ച​ല​നം വ​ൻ നാ​ശം വി​ത​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് വെ​ന​സ്വേ​ല നേ​രി​ട്ട​ത്.

200 ലേ​റെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ നി​ലം​പ​തി​ച്ചു​വെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ. രാ​ജ്യ​ത്തെ പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​യ സി​മോ​ൺ ബൊ​ളി​വ​ർ എ​യ​ർ​പോ​ർ​ട്ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​നു പ​ക​രം കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് വെ​ന​സ്വേ​ല​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ത​ക​ർ​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും വേ​ണ്ടി സ​ർ​ക്കാ​ർ 200 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ഫ​ണ്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു. മെ​ക്സി​ക്കോ, ഖ​ത്ത​ർ, ബ്ര​സീ​ൽ, സ്പെ​യി​ൽ, പോ​ർ​ച്ചു​ഗ​ൽ, കാ​ന​ഡ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ആ​ദ്യ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ ഒ​രു​ല​ക്ഷം യൂ​റോ കൈ​മാ​റി. നി​ര​വ​ധി ക​പ്പ​ലു​ക​ൾ അ​ടി​യ​ന്ത​ര സ​ഹാ​യ സാ​മ​ഗ്രി​ക​ളു​മാ​യി വെ​ന​സ്വേ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ന​സ്വേ​ല​യ്ക്കെ​തി​രെ തു​ട​രു​ന്ന ഉ​പ​രോ​ധം ഒ​ക്ടോ​ബ​ർ 23 വ​രെ യു​എ​സ് നീ​ക്കി. കൂ​ടാ​തെ, 150 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സ​ഹാ​യ​വും അ​മേ​രി​ക്ക വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment