വെ​റും ര​ണ്ട്മാ​സ​ത്തെ പ​രി​ച​യം മാ​ത്രം, ആ ​കു​ഞ്ഞ് എ​ന്‍റേ​ത​ല്ല: അ​ട്ട​പ്പാ​ടിയിൽ യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി​യ സംഭവം; പ്ര​തി പി​ടി​യി​ൽ‌

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ പ്രാ​വ​ത് ദാ​സ് ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബം​ഗാ​ളി​ൽ ഒ​ളി​വ് ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി കൊ​ല്ല​പ്പെ​ട്ട യു​വ​തി​യും പ്ര​തി​യും ഒ​ന്നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി ത​ന്‍റെ ഭാ​ര്യ​യ​ല്ലെ​ന്നും ര​ണ്ട് മാ​സ​ത്തെ പ​രി​ച​യം മാ​ത്ര​മാ​ണു​ള്ള​തെ​ന്നു​മാ​ണ് പ്രാ​വ​ത് ദാ​സ് പൊ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. അ​തേ​സ​മ​യം, കൊ​ല​പാ​ത​കൃ​ത്യ​മാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പു​ഴ​യോ​ര​ത്ത്‌​വ​ച്ചു​ത​ന്നെ​യാ​ണ് പ്ര​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കും.

Related posts

Leave a Comment