റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വം; പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി

മ​ര​ട്: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ടു​ക്കി കു​ള​മാ​വ് കൊ​ച്ചു​ക​ര​യി​ൽ ഉ​മേ​ഷ് കു​മാ​റി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ മ​ര​ട് സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വാ​ണ് മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മ​ര​ണം സം​ഭ​വി​ച്ച റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ത്തതി​ൽ വീ​ഴ്ച വ​രു​ത്തി​യ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേഷ​ണം ന​ട​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. റോ​ഡി​ലെ അ​പ​ക​ടക്കു​ഴി​ക​ൾ ഉ​ട​ൻ നി​ക​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് വൈ​റ്റി​ല ജ​ന​ത പു​തി​യ പാ​ല​ത്തി​ന​ടു​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ന​ടി​യ​ലേ​ക്കു തെ​റി​ച്ചു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. പോ​ലീ​സി​ന്‍റെ നീ​ക്ക​വും ഈ ​വ​ഴി​ക്കു ത​ന്നെ.

കു​ഴി​യി​ൽ വീ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള​ട​ക്കം പ​റ​യു​ന്നു. എ​ന്നാ​ൽ യ​ഥാ​ർ​ഥ സം​ഭ​വം വ​ഴി​തി​രി​ച്ചു​വി​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നേ​രി​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

Related posts