പി.​വി.​ അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് ഭാ​വ​ന​യെ​ന്ന് സി​പി​എം

മ​ല​പ്പു​റം: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ത് മാ​ധ്യ​മ ഭാ​വ​ന​യാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്് ത​യാ​റാ​ക്കി​യി​ട്ടി​ല്ല. പൊ​ന്നാ​നി​യി​ൽ പി.​വി.​അ​ൻ​വ​ർ ജ​യി​ക്കു​മെ​ന്നും ജി​ല്ല​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

20,000 വോ​ട്ടി​നെ​ങ്കി​ലും ജ​യി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. യു​ഡി​എ​ഫി​ന്‍റെ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​നോ​ട് 35000 വോ​ട്ടി​ന് തോ​ൽ​ക്കു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്്. മ​ല​പ്പു​റ​ത്ത് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് പി.​വി.​അ​ൻ​വ​ർ 35000 വോ​ട്ടി​ന് തോ​ൽ​ക്കു​മെ​ന്ന ക​ണ​ക്കു​ള്ള​താ​യി പ​റ​യു​ന്ന​ത്. അ​ൻ​വ​റി​ന് മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. തൃ​ത്താ​ല, ത​വ​നൂ​ർ, പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​ണ​വ.

പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 11000 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​വ​നൂ​രി​ൽ 5000 വോ​ട്ടും തൃ​ത്താ​ല​യി​ൽ 4000 വോ​ട്ടും ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നാ​ല് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

തി​രൂ​ര​ങ്ങാ​ടി​യി​ൽ ഇ.​ടി​ക്ക് 22000 വോ​ട്ടാ​ണ് സി​പി​എം പ്ര​തീ​ക്ഷി​ക്കു​ന്ന ലീ​ഡ്. കോ​ട്ട​ക്ക​ലി​ൽ 15000, തി​രൂ​രി​ൽ 12000, താ​നൂ​രി​ൽ 6000 വോ​ട്ടി​ന്‍റെ ലീ​ഡും ഇ.​ടി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്ക്. അ​തേ​സ​മ​യം, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ലീ​ഡ് നേ​ടു​മെ​ന്ന് സി​പി​എം പ​റ​യു​ന്ന താ​നൂ​രി​ലും തി​രൂ​രി​ലും ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

Related posts