അന്പലപ്പുഴ: സത്യപ്രതിജ്ഞക്കുശേഷം പുന്നപ്ര ശാന്തിഭവന് അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കി യുഡിഎഫ് പ്രതിനിധികളും നേതാക്കളും. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നിന്നു വിജയിച്ച യുഡിഎഫ് പ്രതിനിധികളും ബ്ലോക്ക് അംഗങ്ങളും നേതാക്കളുമാണ് ശാന്തിഭവനിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി ഒപ്പം ഭക്ഷണം കഴിച്ച് പിരിഞ്ഞത്.
പി.എ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹമീദ് ഉദ്ഘാടനം നടത്തി.എം.എച്ച്. വിജയൻ, കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ പൈങ്ങാമഠം, ജില്ലാ പഞ്ചായത്തംഗം എ.ആര്. കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന, സിനിയ ഷിഹാബ്, സിമി പൊടിയൻ, വിഷ്ണു പ്രസാദ്, മനീഷ് എം. പുറക്കാട്, ലേഖാ ബിജു, പഞ്ചായത്തംഗങ്ങളായ കെ.എഫ്.തോബിയാസ്, റാണി ഹരിദാസ്, മധു കാട്ടിച്ചിറ, ജി. രതീഷ്, രശ്മി ഷാജി, ജയ. സി, പി. ഉണ്ണിക്കൃഷ്ണൻ, മുതാംസ് സമീർ, ഇന്തുലേഖ, യുഡി എഫ് പ്രവർത്തകരായ ഷിതാ ഗോപിനാഥ് , ടി.കെ.പി. സലാഹുദ്ദീൻ, ലതാകുമാരി, ഗീതാ വാവച്ചി, ഷമീർ തുടങ്ങിയവർ പ്രസം ഗിച്ചു.
