താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ രാ​ജ്യം അ​റി​യു​ന്ന മ​ണ്ഡ​ല​മാ​യി ആ​ല​ത്തൂ​രി​നെ മാ​റ്റുമെന്ന് ര​മ്യ ഹ​രി​ദാ​സ് ​

വ​ട​ക്കാ​ഞ്ചേ​രി: ആ​ല​ത്തൂ​ർ പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടാ​ൽ രാ​ജ്യം അ​റി​യു​ന്ന മ​ണ്ഡ​ല​മാ​യി ആ​ല​ത്തൂ​രി​നെ മാ​റ്റു​മെ​ന്ന് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.​വ​ട​ക്കാ​ഞ്ചേ​രി​പ്ര​സ് ഫോറം സം​ഘ​ടി​പ്പി​ച്ച ​മി​റ്റ് ഭി ​കാ​ൻ​ഡി​ഡേ​റ്റ് ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സ്.​

സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു കേ​ട് മൂ​ല​മാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി​ക​ൾ കൃ​ത്യ സ​മ​യ​ത്ത് ന​ട​പ്പി​ലാ​ക്കാ ക​ഴി​യാ​തെ പോ​കു​ന്ന​ത്. താ​ൻ ആ​ല​ത്തൂ​രി​ൽ വി​ജ​യി​ച്ചാ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തു​പോ​ലെ ത​ന്നെ വ​നി​ത​ക​ളു​ൾ​പ്പ​ടെ​കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ അ​വ​സ​രം സൃ​ഷ്ടി​ക്കും.​

കേ​ന്ദ്ര​ത്തി​ൽ യുപിഎ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും, മ​ണ്ഡ​ല​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​മെ​ന്നും, ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് താ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​യു​വെ​ന്നും ര​മ്യ ഹ​രി​ദാ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​റു​പ​ടി ന​ൽ​കി.

Related posts