കണ്ടതും കേട്ടതും..! ആനമതിൽ ആന തകർത്തു; നാട്ടിൽ ചക്കസീസൺ ആയ തോടെ മണം പിടിച്ചെത്തുന്ന ആനകളാണ് മതിൽ തകർത്തതെന്ന് നാട്ടുകാർ

elephantകാ​ളി​കാ​വ്: വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച ’ആ​ന​മ​തി​ൽ’ ത​ക​ർ​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് കോ​ള​നി വാ​സി​ക​ളെ​യും സ​മീ​പ​ത്തെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ​യും ഭീ​തി​യി​ലാ​ക്കു​ന്നു. ചോ​ക്കാ​ട് നാ​ല്പ​തു സെ​ന്‍റ് കോ​ള​നി ഭാ​ഗ​ത്തെ മ​തി​ൽ ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കു​ട്ടം നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്.
നാ​ൽ​പ​ത് സെ​ന്‍റ് ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം എ​ര​ങ്കോ​ൽ നെ​ല്ലി​ക്ക​ര മ​ല​വാ​ര​ങ്ങ​ളി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദു​ര​ത്തി​ലാ​ണ് പു​തു​താ​യി മ​തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ നി​ർ​മി​ച്ച മ​തി​ലാ​ണ് ത​ക​ർ​ത്ത​ത്.
മ​തി​ൽ നി​ർ​മി​ച്ച​തി​ന് ശേ​ഷം നി​ര​വ​ധി ത​വ​ണ ആ​ന​യു​ടെ അ​ക്ര​മ​ണ​ം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ൾ മ​തി​ൽ ത​ക​ർ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ഭീ​തി​യി​ലാ​ണ്.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ നി​ന്ന് കാ​ട്ടാ​ന​ക​ൾ ധാ​രാ​ള​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ​ത്തി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യി​ൽ റ​ബ്ബ​ർ, വാ​ഴ, ക​മു​ക്, തെ​ങ്ങ്, തു​ട​ങ്ങി എ​ല്ലാ വി​ള​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​വി​ടെ തോ​ട്ടം കാ​വ​ൽ​ക്കാ​ര​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ന​മ​തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.
പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ ഫീ​ൽ​ഡ് സു​പ്പ​ർ​വൈ​സ​ർ മു​ര​ളി ക​ഴി​ഞ്ഞ വ​ർ​ഷം കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ചി​രു​ന്നു. ച​ക്ക സീ​സ​ണ്‍ ആ​യ​തോ​ടെ മ​ണം​പ​ടി​ച്ചെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ക​യാ​ണ്. ര​ണ്ടു ഡ​സ​നോ​ളം വ​രു​ന്ന ആ​ന​കൂ​ട്ടം അ​ടു​ത്തി​ടെ കോ​ള​നി​ക്കു സ​മീ​പം എ​ത്തി ത​ന്പ​ടി​ച്ച​താ​യി കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു.

Related posts