എന്തൊരു കഷ്ടം, എന്തൊരു പതനം..! സ​വ​ർ​ണ​ജാ​തി കോ​മ​ര​ങ്ങ​ളോ​ട് ക​ല​ഹി​ച്ച ഗു​രു​വി​ന്‍റെ ആ​ശ​യം അ​തേ ജാ​തി​ക്കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കു​ന്ന​ത് ചരിത്രനിഷേധം

vsപാ​നൂ​ർ: ഒ​രു​കാ​ല​ത്ത് വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ടി​ച്ച​വ​ർ ഇ​ന്ന് പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തു​വ​രാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ചൊ​ക്ലി മേ​ന​പ്രം പ​ള്ളി​പ്ര​ത്ത് ഉ​മ്മ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍​റെ​യും ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍​റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലും വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളി​ലും പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മ​ടി​ച്ചി​രു​ന്ന​വ​ർ പോ​ലും ഇ​ന്ന് അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു. വ​ർ​ഗീ​യ വി​കാ​ര​വും സാ​മു​ദാ​യി​ക വി​കാ​ര​വും ഉ​യ​ർ​ത്തി വോ​ട്ടു ബാ​ങ്കു​ക​ൾ സൃ​ഷ്ടി​ച്ച് സ​മ്മ​ർ​ദ ശ​ക്തി​ക​ളാ​വു​ക​യാ​ണ്.

സ​വ​ർ​ണ​ജാ​തി കോ​മ​ര​ങ്ങ​ളോ​ട് എ​ന്നും ക​ല​ഹി​ച്ച ഗു​രു​വി​ന്‍​റെ ആ​ശ​യം അ​തേ ജാ​തി​ക്കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കു​ന്ന​ത് എ​സ്‌​എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍​റെ ച​രി​ത്രം നി​ഷേ​ധി​ക്ക​ൽ കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പി. ​ഹ​രീ​ന്ദ്ര​ൻ, കെ.​കെ. പ​വി​ത്ര​ൻ, വി. ​ഉ​ദ​യ​ൻ, നി​ഷാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts