തൃ­​ശൂ​ര്‍ പൂ­​രം; ആ­​ന­​ക­​ളു­​ടെ പട്ടികയും ഫി­​റ്റ്‌​ന­​സ് സ​ര്‍­​ട്ടി­​ഫി­​ക്ക­​റ്റും ഹാജരാക്ക​ണമെന്ന് ഹൈക്കോടതി

കൊ​ച്ചി: തൃ­​ശൂ​ര്‍ പൂ­​ര­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കു­​ന്ന മു­​ഴു­​വ​ന്‍ ആ­​ന­​ക­​ളു­​ടെ​യും ഫി­​റ്റ്‌​ന­​സ് സ​ര്‍­​ട്ടി­​ഫി­​ക്ക​റ്റും പ­​ട്ടി­​ക​യും സ­​മ​ര്‍­​പ്പി­​ക്കാ​ന്‍ വ­​നം­​വ­​കു­​പ്പി­​നോ​ട് ഹൈ­​ക്കോ​ട­​തി. ചൊ­​വ്വാ​ഴ്­​ച ഇ­​ത് സം­​ബ­​ന്ധി­​ച്ച റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കാ​ന്‍ വ­​നം­​വ­​കു­​പ്പി­​ന് കോ​ട​തി നി​ര്‍­​ദേ­​ശം ന​ല്‍​കി.

ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ​ളോ മ­​ദ​പ്പാ​ടോ ഉ­​ള്ള ആ­​ന​ക­​ളെ പൂ­​ര­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ അ­​നു­​വ­​ദി­​ക്കി​ല്ല. കോ​ട­​തി നി­​യോ­​ഗി​ച്ച അ­​മി​ക്ക­​സ് ക്യൂ­​റി ആ­​ന​ക­​ളെ പ​രി­​ശോ­​ധി­​ക്കും. കാ​ഴ്ച​യ്ക്ക് പ്ര­​ശ്‌­​ന­​മു­​ള്ള­​തി­​നാ​ല്‍ തെ­​ച്ചി­​ക്കോ­​ട്ടു­​കാ­​വ് രാ­​മ­​ച­​ന്ദ്ര­​നെ പൂ​ര​ത്തി​ൽ പ­​ങ്കെ­​ടു­​പ്പി­​ക്കു­​ന്ന­​തി​ല്‍ ബു­​ധ­​നാ​ഴ്ച തീ­​രു­​മാ­​ന­​മു­​ണ്ടാ­​കും.

അ­​തേ­​സ­​മ​യം ഹൈ­​ക്കോ­​ട­​തി നേ­​ര​ത്തേ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ­​ത­​നു­​സ­​രി­​ച്ച് ആ​ന​യെ​ഴു​ന്നെ­​ള്ളി­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് വ­​നം­​വ­​കു­​പ്പ് സ​ര്‍­​ക്കു­​ല​ര്‍ പു­​റ­​ത്തി­​റ­​ക്കി­​യി­​രു​ന്നു. ആ­​ന­​ക­​ളു­​ടെ 50 മീ­​റ്റ­​ര്‍ ചു­​റ്റ­​ള­​വി​ല്‍ തീ­​വെ​ട്ടി, താ­​ള­​മേ​ളം, പ​ട­​ക്കം എ​ന്നി­​വ ഇ­​ല്ലെ­​ന്ന് ഉ​റ­​പ്പ് വ­​രു​ത്ത­​ണം.

ആ­​ന­​ക­​ളു­​ടെ 50 മീ­​റ്റ​ര്‍ അ​ക­​ലെ മാ­​ത്ര­​മേ ആ­​ളു​ക­​ളെ നി​ര്‍­​ത്താ​വൂ, ചൂ­​ട് കു­​റ­​യ്­​ക്കാ­​നാ­​യി ഇ­​ട­​യ്­​ക്കി­​ടെ ആ­​ന​ക­​ളെ ന­​ന­​യ്­​ക്ക​ണം, തു­​ട­​ങ്ങി­​യ­​വ­​യാ­​ണ് സ​ര്‍­​ക്കു­​ല­​റി­​ലെ നി​ര്‍­​ദേ­​ശ­​ങ്ങ​ള്‍.

Related posts

Leave a Comment