ഏ​​ഴു ദി​​വ​​സ​​ത്തെ ക്വാ​​റ​​ന്‍റൈ​​നു​ശേ​ഷം ന​ട​ത്തി​യ കോ​​വി​​ഡ് ടെ​​സ്റ്റി​​ല്‍ പോസിറ്റീവ്! കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി ആം​ബു​ല​ൻ​സി​ലി​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​തി

ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് ബാ​​ധി​ച്ച യു​​വ​​തി ആം​​ബു​​ല​​ൻ​​സി​​ലി​​രു​​ന്ന് പി​എ​​സ്‌​സി ​പ​​രീ​​ക്ഷ​​യെ​​ഴു​​തി. ആ​​രോ​​ഗ്യ വ​​കു​​പ്പി​​ലെ സ്റ്റാ​​ഫ് ന​​ഴ്സ് ഗ്രേ​​ഡ്2 പ​​രീ​​ക്ഷ​​യാ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വ​​രി​​ക്കാം​​കു​​ന്ന് സ്വ​​ദേ​​ശി​​യാ​​യ 24 കാ​​രി ആം​​ബു​​ല​​ൻ​​സി​​ലി​​രു​​ന്ന് എ​​ഴു​​തി​​യ​​ത്.

കോ​​ട്ട​​യം കാ​​രാ​​പ്പു​​ഴ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സി​​ലെ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. ഹൈ​​ദ​​രാ​​ബാ​​ദി​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ഴ്സാ​​യ യു​​വ​​തി ഒ​​രാ​​ഴ്ച മു​​ന്പാ​​ണ് പി​എ​​സ്‌​സി ​പ​​രീ​​ക്ഷ​​യെ​​ഴു​​താ​​നാ​​യി നാ​​ട്ടി​​ലെ​​ത്തി​​യ​​ത്.

ഏ​​ഴു ദി​​വ​​സ​​ത്തെ ക്വാ​​റ​​ന്‍റൈ​​നു​ശേ​ഷം ന​ട​ത്തി​യ കോ​​വി​​ഡ് ടെ​​സ്റ്റി​​ലാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. കോ​​വി​​ഡ് ടെ​​സ്റ്റി​​ൽ പോ​​സി​​റ്റി​​വാ​​ണെ​​ന്ന പ​​രി​​ശോ​​ധ​​നാ​​ഫ​​ലം പ​​രീ​​ക്ഷ ന​​ട​​ന്ന 30 ന് ​​രാ​​വി​​ലെ​​യാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന് ല​​ഭി​​ച്ച​​ത്. പി​ന്നീ​ട് പി​എ​സ്‌​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷ​മാ​ണ് യു​വ​തി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

Related posts

Leave a Comment