വെ​ള്ളം കോ​രു​ന്ന​വ​രും വി​റ​കു വെ​ട്ടു​ന്ന​വ​രും പു​റ​ത്തു; ജോ​ര്‍​ജ് കു​ര്യ​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി നോ​ബി​ള്‍ മാ​ത്യു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍റെ സ്ഥാ​നാ​ര്‍​ഥിത്വ​ത്തി​നെ​തി​രേ ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ നോ​ബി​ള്‍ മാ​ത്യു​വാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

വെ​ള്ളം കോ​രു​ന്ന​വ​രും വി​റ​കു വെ​ട്ടു​ന്ന​വ​രും പു​റ​ത്തുനി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് നോ​ബി​ള്‍ പ​റ​യു​ന്നു. ബി​ജെ​പി മു​ന്‍ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് നോ​ബി​ള്‍ മാ​ത്യു. ജോ​ര്‍​ജ് കു​ര്യ​ന് ഇ​രു​പ​തി​നാ​യി​രം വോ​ട്ട് പോ​ലും ല​ഭി​ക്കി​ല്ല.

കെ​ട്ടി​യി​റ​ക്കി​യ സ്ഥാ​നാ​ര്‍​ഥി​യാ​ണ്. 18 ത​വ​ണ ബി​ജെ​പി​യി​ല്‍ മ​ത്സ​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത് 80 വോ​ട്ടാ​ണ്. ഗ്രൂ​പ്പു​ക​ളി​യാ​ണ് ന​ട​ക്കു​ന്ന​ത്.

കോ​ര്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ സീ​റ്റ് വീ​തം വ​ച്ച് എ​ടു​ത്തു. സു​രേ​ന്ദ്ര​ന്‍ പ​ക്ഷ​വും കൃ​ഷ്ണ​ദാ​സ് പ​ക്ഷ​വും പ​ര​സ്പ​രം സീ​റ്റ് വീ​തം വ​ച്ചു. രാ​ജി​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഇ​ഷ്ട​ക്കാ​ര്‍​ക്കും സീ​റ്റ് ല​ഭി​ച്ചു​വെ​ന്നും നോ​ബി​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment